
ദുബൈ: യുഎഇയില്‍ അടുത്ത നാല് ദിവസവും കാലാവസ്ഥയില്‍ അസ്ഥിരതയ്ക്ക് സാധ്യത. കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മഴ ലഭിച്ചേക്കുമെന്നും ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം പൊടിപടലങ്ങള്‍ ഉയരാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.
APPLY NOW FOR THE LATEST VACANCIES
ഇന്ന് പൊതുവെ കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. ഉച്ചയ്ക്കുശേഷം കിഴക്കന്‍ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മേഘങ്ങള്‍ രൂപപ്പെടാനും മഴയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളില്‍ ശക്തമാകും. പ്രത്യേകിച്ച് പടിഞ്ഞാറന്‍ മേഖലകളില്‍ കാറ്റിനൊപ്പം പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്.
ആന്തരിക മേഖലകളില്‍ 41 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 37 മുതല്‍ 42 ഡിഗ്രി വരെയും താപനില ഉയരും. പര്‍വതപ്രദേശങ്ങളില്‍ 30 മുതല്‍ 36 ഡിഗ്രി വരെയായിരിക്കും ഉയര്‍ന്ന താപനില.
ഇന്ന് രാത്രിയിലും നാളെ രാവിലെയും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കും. ഇതോടെ തീരപ്രദേശങ്ങളിലും ആന്തരിക മേഖലകളിലും ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരും. കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മേഘങ്ങള്‍ രൂപപ്പെട്ട് മഴ ലഭിച്ചേക്കും. മേഘങ്ങളുടെ സാന്നിധ്യത്തില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ ഉയരാം. ഇത് പൊടിപടലങ്ങള്‍ ഉയരുന്നതിനും ദൂരക്കാഴ്ച കുറയുന്നതിനും കാരണമാകും. വെള്ളിയാഴ്ച പുലര്‍ച്ചെ ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്.
വാരാന്ത്യത്തിലും കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ഉച്ചയ്ക്കുശേഷം മഴയ്ക്കുള്ള സാധ്യത തുടരും. ശനിയാഴ്ച താപനില ഉയരാനാണ് സാധ്യത. ഞായറാഴ്ച കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. കിഴക്കും തെക്കും ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്.
ഞായറാഴ്ച തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് ദിശയില്‍ മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. ചില സമയങ്ങളില്‍ വേഗം 35 കിലോമീറ്റര്‍ വരെയാകാം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പൊതുവെ നേരിയ പ്രക്ഷുബ്ധതയോടെയായിരിക്കുമെന്നും എന്‍സിഎം അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഒരു ഫ്ലാറ്റിൽ എത്ര പേർ? ദുബായിലെ പുതിയ ‘ഷെയേർഡ് ഹൗസിംഗ്’ നിയമം അറിഞ്ഞില്ലെങ്കിൽ പണി കിട്ടും
UAE September 1, 2026

Dubai’s new shared housing law ദുബായ്: ദുബായിലെ താമസസ്ഥലങ്ങളിൽ പരിധിയിലധികം ആളുകൾ താമസിക്കുന്നതും അനുമതിയില്ലാതെ ഫ്ലാറ്റുകൾ തിരിച്ച് മുറികളാക്കുന്നതും തടയാൻ കർശന നടപടികളുമായി അധികൃതർ. ദുബായിലെ പുതിയ ‘ഷെയേർഡ് ഹൗസിംഗ്’ നിയമപ്രകാരം, നിയമലംഘനം സംശയിക്കുന്ന ഇടങ്ങളിൽ മിന്നൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരമുണ്ടാകും. താമസസ്ഥലങ്ങളിൽ അമിതമായ ആൾത്തിരക്കോ അനധികൃതമായ നിർമ്മാണങ്ങളോ ഉണ്ടെന്ന് അയൽവാസികൾക്കോ മറ്റ് താമസക്കാർക്കോ പരാതിപ്പെട്ടാൽ അധികൃതർ ഉടൻ അന്വേഷണം ആരംഭിക്കും.
പുതിയ നിയമം അനുസരിച്ച് അധികൃതർ നിയോഗിക്കുന്ന ഇൻസ്പെക്ടർമാർക്ക് താമസസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഉടമകളും താമസക്കാരും അനുവാദം നൽകണം. ആവശ്യമായ ഘട്ടങ്ങളിൽ പരിശോധനയ്ക്കായി പൊലീസിന്റെ സഹായം തേടാൻ ഇൻസ്പെക്ടർമാർക്ക് അധികാരമുണ്ട്. സ്വകാര്യതയെ മാനിച്ചുകൊണ്ടായിരിക്കും പരിശോധനയെങ്കിലും, നിയമലംഘനം കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകും. ഫ്ലാറ്റുകൾക്കുള്ളിൽ മരപ്പലകകൾ ഉപയോഗിച്ച് അനധികൃതമായി മുറികൾ തിരിക്കുക, അടുക്കളകളും സ്റ്റോർ റൂമുകളും ബെഡ്റൂമുകളാക്കി മാറ്റുക തുടങ്ങിയ പ്രവണതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇത് തീപിടുത്തമുണ്ടായാൽ ആളുകൾക്ക് രക്ഷപ്പെടാൻ തടസ്സമുണ്ടാക്കുന്നു. 2025-ൽ അൽ റിഗ്ഗ, മുറഖബാദ്, അൽ ബർഷ, സത്വ, അൽ റഫ തുടങ്ങിയ ഇടങ്ങളിൽ ഇത്തരം അനധികൃത നിർമ്മാണങ്ങൾക്കെതിരെ വ്യാപക പരിശോധന നടന്നിരുന്നു. അടുത്തിടെ ദുബായിലെ പ്രശസ്തമായ ടൊയോട്ട ബിൽഡിംഗിൽ നിന്ന് നിരവധി താമസക്കാരെ ഒഴിപ്പിച്ചത് ഇത്തരത്തിലുള്ള ആൾത്തിരക്ക് കാരണമാണ്. ചില ഫ്ലാറ്റുകളിൽ 15 പേർ വരെ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ആർട്ടിക്കിൾ 30: താമസസ്ഥലങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇൻസ്പെക്ടർമാർക്ക് പ്രവേശനാനുമതി നൽകാൻ ഉടമകളും താമസക്കാരും ബാധ്യസ്ഥരാണ്. പരിശോധന തടയാൻ ആർക്കും അവകാശമില്ല.
ആർട്ടിക്കിൾ 33: നിയമവിരുദ്ധമായ താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിനായി ഷെയേർഡ് ഹൗസിംഗ് കമ്മിറ്റിക്ക് എപ്പോൾ വേണമെങ്കിലും സർപ്രൈസ് പരിശോധനകൾ നടത്താം. അധികൃതരുടെ തീരുമാനത്തിലോ പിഴയിലോ പരാതി ഉള്ളവർക്ക് അത് അറിയിക്കാനും നിയമം വഴി നൽകുന്നു. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരിക്ക് രേഖാമൂലം പരാതി നൽകാം. ഇതിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. ആവശ്യമെങ്കിൽ റെന്റൽ ഡിസ്പ്യൂട്ട് സെന്ററിനെയും സമീപിക്കാവുന്നതാണ്. ദുബായിലെ സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനായി എല്ലാവരും നിയമം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഒരു യൂണിറ്റിൽ എത്ര പേർക്ക് താമസിക്കാം, ഒരാൾക്ക് എത്ര സ്ഥലം വേണം തുടങ്ങിയ മാനദണ്ഡങ്ങൾ നിയമത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്





