
അബുദാബിയിലെ അൽ മഫ്റഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ വ്യാഴാഴ്ച തീപിടിത്തമുണ്ടായി. അബുദാബി പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
APPLY NOW FOR THE LATEST VACANCIES
തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടം, ആളപായം എന്നിവ സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും പൊലീസ് അറിയിച്ചു.തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടം, ആളപായം എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികൾക്ക് സ്വർണം വാങ്ങിക്കൂട്ടാൻ അവസരം; ഒൻപത് ദിവസത്തിനിടെ വൻ ഇടിവ്
UAE September 3, 2026

ദുബായ് നഗരം
ദുബായ്: നാട്ടിൽ വില കുറയുമ്പോൾ പ്രവാസികൾക്കും ആശ്വാസമായി ദുബായിൽ സ്വർണവില ഇടിയുന്നു. 24 കാരറ്റ് സ്വർണത്തിന് മൂന്ന് ദിർഹമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 522 ദിർഹമായിരുന്നത് ഇന്ന് 519.25 ദിർമായി കുറഞ്ഞു. ഒൻപത് ദിവത്തിനുള്ളിൽ 39 ദിർമാണ് സ്വർണത്തിന് വിലയിടിഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് 480.75 ദിർഹവും 21 കാരറ്റിന് 461.0 ഉം 18 കാരറ്റിന് 395 ദിർഹവുമാണ് ഇന്നത്തെ വിപണിവില.
APPLY NOW FOR THE LATEST VACANCIES
ഉയർന്ന ട്രഷറി യീൽഡുകളിൽ നിന്നുള്ള ശക്തമായ ആഘാതം സ്വർണവില ഇടിയുന്നതിന് സമ്മർദ്ദം ചെലുത്തുന്നതായി എക്സ് എസ്.കോം ബിസിനസ് ഡെവലപ്മെന്റ് മേധാവി സൈമൺ പീറ്റർ മസാബ്നി പറഞ്ഞു. ഉയർന്ന ചെലവ് സ്വർണവില വീണ്ടെടുക്കുന്നതിനെ തടസപ്പെടുത്തുന്നു. ഇത് ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്കിനെ ബാധിക്കുന്നുവെന്നും മസാബ്നി ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ വീണ്ടും വഷളായതും ഈ വർഷത്തെ ശേഷിക്കുന്ന കാലയളവിൽ ഫെഡറൽ റിസർവ് പണനയത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതും ട്രഷറി യീൽഡുകൾ ഉയർന്ന നിലയിൽതന്നെ തുടരാൻ കാരണമാകുന്നുവെന്നും മസാബ്നി വ്യക്തമാക്കി.





