പ്രവാസികളേ അറിഞ്ഞോ???പ്രിയപ്പെട്ടവരെ ക്ഷണിക്കാം ദുബായിലേക്ക്; 30,000-ത്തിലേറെ ആനുകൂല്യ പാക്കേജുകൾ

Happy young traditional family in Dubai, UAE at the park. The little girl playing on the swing with her dad and mom.

ദുബായ്∙ യുഎഇയിലുള്ള പ്രവാസികൾക്ക് വിദേശത്തുള്ള തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബായിലേക്ക് ക്ഷണിക്കാൻ അവസരമൊരുക്കിയ ‘എ ദുബായ് ഇൻവൈറ്റ്’ പദ്ധതിയുടെ റജിസ്ട്രേഷൻ പൂർത്തിയായതായി ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വിഭാഗം (ഡിഇടി) അറിയിച്ചു.

APPLY NOW FOR THE LATEST VACANCIES

പ്രവാസികളിൽ നിന്ന് വൻ സ്വീകാര്യത ലഭിച്ച പദ്ധതിയിലേക്ക് 90,000-ത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ജൂലൈ 20-നായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. ലഭിച്ച വൻ പ്രതികരണം കണക്കിലെടുത്ത് പങ്കാളികളായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതിയുടെ ശേഷി മൂന്നിരട്ടിയിലധികമായി ഉയർത്തിയിരുന്നു. പുതിയ റജിസ്ട്രേഷനുകൾ അവസാനിപ്പിച്ചെങ്കിലും അവസാന ഘട്ടത്തിന് മുൻപ് വിജയകരമായി റജിസ്റ്റർ ചെയ്തവർക്ക് ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാകും. ഇതുവരെ 30,000-ത്തിലേറെ ആനുകൂല്യ പാക്കേജുകൾ വിതരണം ചെയ്തുകഴിഞ്ഞു.

പ്രവാസികളിൽ നിന്ന് വൻ സ്വീകാര്യത ലഭിച്ച പദ്ധതിയിലേക്ക് 90,000-ത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ജൂലൈ 20-നായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. ലഭിച്ച വൻ പ്രതികരണം കണക്കിലെടുത്ത് പങ്കാളികളായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതിയുടെ ശേഷി മൂന്നിരട്ടിയിലധികമായി ഉയർത്തിയിരുന്നു. പുതിയ റജിസ്ട്രേഷനുകൾ അവസാനിപ്പിച്ചെങ്കിലും അവസാന ഘട്ടത്തിന് മുൻപ് വിജയകരമായി റജിസ്റ്റർ ചെയ്തവർക്ക് ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാകും. ഇതുവരെ 30,000-ത്തിലേറെ ആനുകൂല്യ പാക്കേജുകൾ വിതരണം ചെയ്തുകഴിഞ്ഞു.

200-ഓളം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അധിവസിക്കുന്ന ദുബായിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്ന തരത്തിലുള്ള ടൂറിസത്തിന് വലിയ സാധ്യതയാണുള്ളത്. യുഎഇയുടെ ‘കുടുംബ വർഷ’ ആചരണത്തിന്റെ സന്ദേശം കൂടിയാണ് ഈ പദ്ധതിയിലൂടെ മുന്നോട്ടുവെക്കുന്നത്. ഹോട്ടലുകൾ, വിനോദകേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, ഗതാഗതം തുടങ്ങിയ മേഖലകളിലാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഡബ്ല്യു ദുബായ് മിന സിയാഹി, ദ് വെസ്റ്റിൻ ദുബായ് മിന സിയാഹി ബീച്ച് റിസോർട്ട് ആൻഡ് മരീന, ഐഎച്ച്ജി ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് തുടങ്ങിയ പ്രമുഖ ഹോട്ടലുകളും അക്വാവെഞ്ചർ വാട്ടർപാർക്ക്, ഐഎംജി വേൾഡ്സ് ഓഫ് അഡ്വഞ്ചർ എന്നീ വിനോദകേന്ദ്രങ്ങളും ഇതിന്റെ ഭാഗമാണ്. കൂടാതെ, കരീം സൗജന്യ ‘കരീം പ്ലസ്’ മെമ്പർഷിപ്പും ഹലാ ടാക്സി സർവീസുകളിൽ ഇളവുകളും നൽകുന്നുണ്ട്

പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി ഒരു വർഷത്തോളം നടത്തിയ ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും ശേഷമാണ് പദ്ധതിക്ക് രൂപം നൽകിയത്. പ്രവാസികളുടെ ശുപാർശകളിലൂടെ ദുബായിയെ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒരു യാത്രാ ടിക്കറ്റ്… ജീവിതം മാറ്റിയ ഭാഗ്യം!ചെന്നൈയിൽ നിന്ന് അബുദാബിയിലേക്ക്; യാത്രയ്ക്കൊപ്പം കയറിയത് ഭാഗ്യവും, ‘ഗൾഫ് ടിക്കറ്റിന്’ ബംബർ സമ്മാനം!

UAE September 3, 2026

1000015389

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റിലെ അവസാന വാരാന്ത്യ ഇ-നറുക്കെടുപ്പിൽ ലക്ഷം ദിർഹത്തിന്റെ (ഏകദേശം 26 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനത്തുക പങ്കിട്ട് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പേർ. ഒന്നാം സമ്മാനമടക്കം അടിച്ച ഭാഗ്യശാലികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാകുന്ന പാരമ്പര്യം തുടരുമ്പോഴാണ് ഇത്തവണത്തെ വാരാന്ത്യ നറുക്കെടുപ്പിലും ഇന്ത്യൻ പ്രവാസികൾക്ക് നേട്ടമുണ്ടായിരിക്കുന്നത്.

APPLY NOW FOR THE LATEST VACANCIES

ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള പ്രവാസികളായ കാർത്തികേയൻ ദക്ഷിണാമൂർത്തി, ഭൂമേശ്വർ ചിന്തപാണ്ഡു എന്നിവരാണ് വിജയികളായ ഇന്ത്യക്കാർ. എമിറാത്തി പൗരനായ സയീദ് സലിം മുഹമ്മദ് അൽ കിന്ദി അൽ ഷംസി, യുഎഇയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശി ഗുഫ്രാൻ ജാവേദ് എന്നിവരാണ് സമ്മാനം നേടിയ മറ്റു രണ്ടുപേർ. ഓരോരുത്തർക്കും ആറര ലക്ഷത്തോളം രൂപ( 25,000 ദിർഹം) വീതമാണ് ലഭിക്കുക.

∙ ചെന്നൈയിൽ നിന്ന് ടിക്കറ്റെടുത്ത് ഭാഗ്യം പിടിച്ച് കാർത്തികേയൻ

ചെന്നൈ സ്വദേശിയായ കാർത്തികേയൻ ദക്ഷിണാമൂർത്തി (48) സ്വന്തമായി എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവരിച്ചത്. മുൻപ് ട്രാൻസിറ്റ് യാത്രകളിൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് കൗണ്ടറിൽ നിന്നാണ് അദ്ദേഹം ടിക്കറ്റുകൾ വാങ്ങിയിരുന്നത്. എന്നാൽ കഴിഞ്ഞ 16 മാസമായി ഇന്ത്യയിലിരുന്ന് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അദ്ദേഹം ടിക്കറ്റുകൾ എടുത്തുവരികയായിരുന്നു.

വാരാന്ത്യ നറുക്കെടുപ്പുകളെക്കുറിച്ച് ധാരണയില്ലാത്തതിനാൽ ബിഗ് ടിക്കറ്റിൽ നിന്നുള്ള ഫോൺ കോൾ വന്നപ്പോൾ ആദ്യം വ്യാജ ഫോൺ കോളാണെന്ന് സംശയിച്ചതായി കാർത്തികേയൻ പറഞ്ഞു. പിന്നീട് വിജയിയാണെന്ന് ഉറപ്പായതോടെ വലിയ സന്തോഷം തോന്നി. ലഭിച്ച സമ്മാനത്തുക ഭാവിയിൽ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഭൂമേശ്വർ ചിന്തപാണ്ഡുവും വെബ്‌സൈറ്റ് വഴി ഓൺലൈനായി എടുത്ത 404603 നമ്പർ ടിക്കറ്റിലാണ് സമ്മാനം സ്വന്തമാക്കിയത്.

യുഎഇയിൽ താമസിക്കുന്ന എമിറാത്തി പൗരനായ സയീദ് സാലിം മുഹമ്മദ് അൽ കിന്ദി അൽ ഷംസി താൻ എടുത്ത ബിഗ് ടിക്കറ്റിന് സമ്മാനം അടിച്ചെന്ന വിവരമറിഞ്ഞ് അദ്ഭുതപ്പെട്ടു. ഓഗസ്റ്റ് 27നാണ് 366239 എന്ന ടിക്കറ്റ് നമ്പർ അദ്ദേഹം ഓൺലൈനായി വാങ്ങിയത്. ലൈവ് നറുക്കെടുപ്പ് കോളിൽ അദ്ദേഹത്തിന് വേണ്ടി മകനാണ് റിചഡിനോട് സംസാരിച്ചത്.

രണ്ടാമത്തെ ശ്രമത്തിൽ ജേതാവായി ഗുഫ്രാൻ ജാവേദ്

കഴിഞ്ഞ 10 വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്ന 33 വയസ്സുകാരനായ പാക്കിസ്ഥാനി റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് ഗുഫ്രാൻ. ബിഗ് ടിക്കറ്റിനെക്കുറിച്ച് വർഷങ്ങളായി അറിയാമെങ്കിലും യുട്യൂബിൽ ഇതിന്റെ തത്സമയ നറുക്കെടുപ്പുകൾ പതിവായി കാണാറുണ്ടായിരുന്നെങ്കിലും ഇതിനുമുമ്പ് ഒരേയൊരു തവണ മാത്രമാണ് അദ്ദേഹം ടിക്കറ്റെടുത്തിരുന്നത്. ആറ് സുഹൃത്തുക്കളടങ്ങുന്ന സംഘത്തോടൊപ്പം ചേർന്ന് ക്രമരഹിതമായി തിരഞ്ഞെടുത്ത തന്റെ രണ്ടാമത്തെ ടിക്കറ്റ് വാങ്ങലിലൂടെത്തന്നെ അദ്ദേഹത്തെ ഭാഗ്യം തുണച്ചു.

തുടക്കത്തിൽ സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ടുള്ള കോൾ ഗുഫ്രാന് അറ്റൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ തൊട്ടുപിന്നാലെ ഇത് സ്ഥിരീകരിച്ച ഇമെയിൽ അദ്ദേഹത്തിന് ലഭിച്ചു. ഇമെയിൽ കണ്ട ഉടൻതന്നെ ഫലം വീണ്ടും ഉറപ്പുവരുത്താൻ താൻ യുട്യൂബ് പരിശോധിച്ചു. തങ്ങളുടെ ടീം തന്നെയാണ് ജയിച്ചതെന്ന് മനസ്സിലായപ്പോൾ അതിയായ സന്തോഷം തോന്നിയെന്നും ഗുഫ്രാൻ പറഞ്ഞു. ഇത് എന്റെ രണ്ടാമത്തെ ശ്രമം മാത്രമായിരുന്നതിനാൽ ഇങ്ങനെയൊരു വിജയം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സമ്മാനത്തുക ഗുഫ്രാനും കൂട്ടുകാരും തമ്മിൽ വീതിച്ചെടുക്കും.

ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അബുദാബി, അൽ ഐൻ വിമാനത്താവളങ്ങളിലെയും ടൗൺ ചെക്ക്-ഇൻ കേന്ദ്രങ്ങളിലെയും കൗണ്ടറുകൾ വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy