ഷാർജയിൽ സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ:കേസിൽ യുവാവ് അറസ്റ്റിൽ

ഷാർജ∙ ഷാർജയിലെ ഫ്ലാറ്റിൽ കസഖിസ്ഥാൻ സ്വദേശികളായ രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അതേ രാജ്യക്കാരനായ യുവാവാണ് പിടിയിലായത്. ശാസ്ത്രീയ അന്വേഷണം, ഇന്റലിജൻസ് വിവര ശേഖരണം, ആധുനിക വിവര വിശകലന രീതികൾ എന്നിവയിലൂടെ ചുരുങ്ങിയ സമയത്തിനകമാണ് കേസിന് പൊലീസ് തുമ്പുണ്ടാക്കിയത്.

APPLY NOW FOR THE LATEST VACANCIES

കൊല്ലപ്പെട്ട പെൺകുട്ടികളും പ്രതിയും തമ്മിൽ വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ഒരു റസിഡൻഷ്യൽ അപാർട്മെന്റിൽ ഗുരുതരമായ കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ച ഉടൻ തന്നെ ഷാർജ പൊലീസിലെ ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്സ് അഫയേഴ്സ് ജനറൽ ഡിപാർട്ട്‌മെന്റ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

∙ വ്യക്തിവൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു

അപകടസ്ഥലം സൂക്ഷ്മമായി പരിശോധിച്ചും തെളിവുകൾ ശേഖരിച്ചുമാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രി. ഡോ. ഖലീഫ ബൽഹാജ് പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളും വിവരങ്ങളും വിശകലനം ചെയ്തതോടെ പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും സാധിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. കൃത്യമായ ഏകോപനത്തോടെയും വേഗത്തിലും കേസ് അന്വേഷിച്ച് പ്രതിയെ വലയിലാക്കിയ ക്രിമിനൽ അന്വേഷണ സംഘത്തെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ അഭിനന്ദിച്ചു.

∙ മൃതദേഹങ്ങൾ കണ്ടെത്തിയത് കാണാതായി ദിവസങ്ങൾക്ക് ശേഷം

20, 22 വയസ്സുള്ള സഹോദരിമാരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദിവസങ്ങൾക്ക് മുൻപ് അപാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിൽ താഴെയായി യുഎഇയിൽ ജീവിക്കുന്ന ഇവർ ബ്യൂട്ടി സലൂണിൽ ജോലി ചെയ്തു വരികയായിരുന്നു. ഓഗസ്റ്റ് 17 മുതൽ കുടുംബത്തിന് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ദുബായിലെ കസഖിസ്ഥാൻ കോൺസുലേറ്റിൽ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഓഗസ്റ്റ് 28-ന് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചു. കേസുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒരു യാത്രാ ടിക്കറ്റ്… ജീവിതം മാറ്റിയ ഭാഗ്യം!ചെന്നൈയിൽ നിന്ന് അബുദാബിയിലേക്ക്; യാത്രയ്ക്കൊപ്പം കയറിയത് ഭാഗ്യവും, ‘ഗൾഫ് ടിക്കറ്റിന്’ ബംബർ സമ്മാനം!

UAE September 3, 2026

1000015389

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റിലെ അവസാന വാരാന്ത്യ ഇ-നറുക്കെടുപ്പിൽ ലക്ഷം ദിർഹത്തിന്റെ (ഏകദേശം 26 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനത്തുക പങ്കിട്ട് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പേർ. ഒന്നാം സമ്മാനമടക്കം അടിച്ച ഭാഗ്യശാലികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാകുന്ന പാരമ്പര്യം തുടരുമ്പോഴാണ് ഇത്തവണത്തെ വാരാന്ത്യ നറുക്കെടുപ്പിലും ഇന്ത്യൻ പ്രവാസികൾക്ക് നേട്ടമുണ്ടായിരിക്കുന്നത്.

APPLY NOW FOR THE LATEST VACANCIES

ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള പ്രവാസികളായ കാർത്തികേയൻ ദക്ഷിണാമൂർത്തി, ഭൂമേശ്വർ ചിന്തപാണ്ഡു എന്നിവരാണ് വിജയികളായ ഇന്ത്യക്കാർ. എമിറാത്തി പൗരനായ സയീദ് സലിം മുഹമ്മദ് അൽ കിന്ദി അൽ ഷംസി, യുഎഇയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശി ഗുഫ്രാൻ ജാവേദ് എന്നിവരാണ് സമ്മാനം നേടിയ മറ്റു രണ്ടുപേർ. ഓരോരുത്തർക്കും ആറര ലക്ഷത്തോളം രൂപ( 25,000 ദിർഹം) വീതമാണ് ലഭിക്കുക.

ചെന്നൈയിൽ നിന്ന് ടിക്കറ്റെടുത്ത് ഭാഗ്യം പിടിച്ച് കാർത്തികേയൻ

ചെന്നൈ സ്വദേശിയായ കാർത്തികേയൻ ദക്ഷിണാമൂർത്തി (48) സ്വന്തമായി എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവരിച്ചത്. മുൻപ് ട്രാൻസിറ്റ് യാത്രകളിൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് കൗണ്ടറിൽ നിന്നാണ് അദ്ദേഹം ടിക്കറ്റുകൾ വാങ്ങിയിരുന്നത്. എന്നാൽ കഴിഞ്ഞ 16 മാസമായി ഇന്ത്യയിലിരുന്ന് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അദ്ദേഹം ടിക്കറ്റുകൾ എടുത്തുവരികയായിരുന്നു.

വാരാന്ത്യ നറുക്കെടുപ്പുകളെക്കുറിച്ച് ധാരണയില്ലാത്തതിനാൽ ബിഗ് ടിക്കറ്റിൽ നിന്നുള്ള ഫോൺ കോൾ വന്നപ്പോൾ ആദ്യം വ്യാജ ഫോൺ കോളാണെന്ന് സംശയിച്ചതായി കാർത്തികേയൻ പറഞ്ഞു. പിന്നീട് വിജയിയാണെന്ന് ഉറപ്പായതോടെ വലിയ സന്തോഷം തോന്നി. ലഭിച്ച സമ്മാനത്തുക ഭാവിയിൽ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഭൂമേശ്വർ ചിന്തപാണ്ഡുവും വെബ്‌സൈറ്റ് വഴി ഓൺലൈനായി എടുത്ത 404603 നമ്പർ ടിക്കറ്റിലാണ് സമ്മാനം സ്വന്തമാക്കിയത്.

യുഎഇയിൽ താമസിക്കുന്ന എമിറാത്തി പൗരനായ സയീദ് സാലിം മുഹമ്മദ് അൽ കിന്ദി അൽ ഷംസി താൻ എടുത്ത ബിഗ് ടിക്കറ്റിന് സമ്മാനം അടിച്ചെന്ന വിവരമറിഞ്ഞ് അദ്ഭുതപ്പെട്ടു. ഓഗസ്റ്റ് 27നാണ് 366239 എന്ന ടിക്കറ്റ് നമ്പർ അദ്ദേഹം ഓൺലൈനായി വാങ്ങിയത്. ലൈവ് നറുക്കെടുപ്പ് കോളിൽ അദ്ദേഹത്തിന് വേണ്ടി മകനാണ് റിചഡിനോട് സംസാരിച്ചത്.

രണ്ടാമത്തെ ശ്രമത്തിൽ ജേതാവായി ഗുഫ്രാൻ ജാവേദ്

കഴിഞ്ഞ 10 വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്ന 33 വയസ്സുകാരനായ പാക്കിസ്ഥാനി റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് ഗുഫ്രാൻ. ബിഗ് ടിക്കറ്റിനെക്കുറിച്ച് വർഷങ്ങളായി അറിയാമെങ്കിലും യുട്യൂബിൽ ഇതിന്റെ തത്സമയ നറുക്കെടുപ്പുകൾ പതിവായി കാണാറുണ്ടായിരുന്നെങ്കിലും ഇതിനുമുമ്പ് ഒരേയൊരു തവണ മാത്രമാണ് അദ്ദേഹം ടിക്കറ്റെടുത്തിരുന്നത്. ആറ് സുഹൃത്തുക്കളടങ്ങുന്ന സംഘത്തോടൊപ്പം ചേർന്ന് ക്രമരഹിതമായി തിരഞ്ഞെടുത്ത തന്റെ രണ്ടാമത്തെ ടിക്കറ്റ് വാങ്ങലിലൂടെത്തന്നെ അദ്ദേഹത്തെ ഭാഗ്യം തുണച്ചു.

തുടക്കത്തിൽ സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ടുള്ള കോൾ ഗുഫ്രാന് അറ്റൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ തൊട്ടുപിന്നാലെ ഇത് സ്ഥിരീകരിച്ച ഇമെയിൽ അദ്ദേഹത്തിന് ലഭിച്ചു. ഇമെയിൽ കണ്ട ഉടൻതന്നെ ഫലം വീണ്ടും ഉറപ്പുവരുത്താൻ താൻ യുട്യൂബ് പരിശോധിച്ചു. തങ്ങളുടെ ടീം തന്നെയാണ് ജയിച്ചതെന്ന് മനസ്സിലായപ്പോൾ അതിയായ സന്തോഷം തോന്നിയെന്നും ഗുഫ്രാൻ പറഞ്ഞു. ഇത് എന്റെ രണ്ടാമത്തെ ശ്രമം മാത്രമായിരുന്നതിനാൽ ഇങ്ങനെയൊരു വിജയം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സമ്മാനത്തുക ഗുഫ്രാനും കൂട്ടുകാരും തമ്മിൽ വീതിച്ചെടുക്കും.

ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അബുദാബി, അൽ ഐൻ വിമാനത്താവളങ്ങളിലെയും ടൗൺ ചെക്ക്-ഇൻ കേന്ദ്രങ്ങളിലെയും കൗണ്ടറുകൾ വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy