ഫോൺ വിളിയെത്തി, പക്ഷേ വിശ്വസിച്ചില്ല; മകൻ യൂട്യൂബ് നോക്കിയപ്പോൾ സത്യം തെളിഞ്ഞു! 30 വർഷത്തിന് ശേഷം മലയാളിക്ക് ബംബർ ഭാഗ്യം

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ യുഎഇയിലെ മലയാളി പ്രവാസിക്ക് വൻ ഭാഗ്യനേട്ടം. ഷാർജയിൽ താമസിക്കുന്ന മലയാളി വിനേഷ് രവീന്ദ്രനാഥൻ (55) ലാൻഡ് റോവർ ഡിഫൻഡർ ആഡംബര കാർ സ്വന്തമാക്കിയപ്പോൾ പാക്കിസ്ഥാൻ സ്വദേശിയായ ഷൗക്കത്ത് അഫ്താബിന് 15 ദശലക്ഷം ദിർഹം (ഏകദേശം 39 കോടിിയോളം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനം ലഭിച്ചു.

APPLY NOW FOR THE LATEST VACANCIES

ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനേഷ് കഴിഞ്ഞ 30 വർഷമായി യുഎഇയിൽ പ്രവാസിയാണ്. പതിവായി ബിഗ് ടിക്കറ്റ് എടുക്കാറുള്ള ഇദ്ദേഹത്തെ തേടി ഇത്തവണയെത്തിയത് ലാൻഡ് റോവർ ഡിഫെൻഡർ എന്ന പ്രീമിയം വാഹനമാണ്.

ഇദ്ദേഹത്തിന്റെ ഭാര്യയും മകളും നാട്ടിലാണ്. മകൻ അടുത്തിടെയാണ് യുഎഇയിൽ നിന്ന് നാട്ടിലേയ്ക്ക് പോയത്. സമ്മാനം ലഭിച്ച വിവരമറിയിച്ചുള്ള ഫോൺ കോൾ വന്നപ്പോൾ തനിക്ക് ആശയക്കുഴപ്പമുണ്ടായതായി വിനേഷ് പറയുന്നു. പ്രമോഷനുകൾക്കായി ആളുകൾ വിളിക്കുമ്പോൾ സാധാരണ ഡിസ്‌പ്ലേയിൽ ‘ബിഗ് ടിക്കറ്റ്’ എന്ന് കാണാറുണ്ടായിരുന്നു, എന്നാൽ ഇത്തവണ അങ്ങനെ ഉണ്ടായിരുന്നില്ല. കോളിന് ശേഷം മകൻ യൂട്യൂബിൽ ലൈവ് നറുക്കെടുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തിയപ്പോഴാണ് താൻ വിജയിച്ച വിവരം അറിയുന്നത്. 

സമ്മാനനേട്ടത്തെക്കുറിച്ചുള്ള സന്തോഷം പങ്കുവയ്ക്കവേ അദ്ദേഹം യുഎഇയോടുള്ള നന്ദി അറിയിച്ചു. കഴിഞ്ഞ 30 വർഷമായി ഞാൻ യുഎഇയിലാണ് ജീവിക്കുന്നത്. ഈ രാജ്യം ഞങ്ങൾക്ക് ഒട്ടേറെ കാര്യങ്ങൾ തന്നിട്ടുണ്ട്. ബിഗ് ടിക്കറ്റിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമ്മാനവും ആ രാജ്യം എനിക്ക് നൽകിയ വലിയൊരു ഉപഹാരമാണ്

15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വ്യവസായി ഷൗക്കത്ത് അഫ്താബി(64)ന് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ 15 വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന ഇദ്ദേഹം മുൻപ് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തിരുന്നത്. എന്നാൽ ഇത്തവണ തനിച്ചെടുത്ത ടിക്കറ്റാണ് ഇദ്ദേഹത്തിന് കോടികളുടെ ഭാഗ്യം കൊണ്ടുവന്നത്.

യാത്രയിലായിരിക്കെ ലഭിച്ച ഫോൺ കോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഷൗക്കത്ത് വ്യക്തമാക്കുന്നു. സമ്മാനത്തുക സ്വന്തം ബിസിനസിൽ നിക്ഷേപിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുമാണ് ഇദ്ദേഹത്തിന്റെ പദ്ധതി. അബുദാബി, അൽ ഐൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകൾ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഭാഗ്യാന്വേഷികൾക്ക് ടിക്കറ്റുകൾ ലഭ്യമാണ്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായിൽ സ്വർണവിലയിൽ ‘വീഴ്ച’! കാത്തിരുന്നവർക്ക് ഇതാ ആ ഗോൾഡൻ ചാൻസ്;അറിയാം നിലവിലെ വില വിവരങ്ങൾ

UAE Nazia Staff Editor — September 4, 2026 · 0 Comment

gold

ദുബായ്∙ ദുബായ് വിപണിയിൽ ഇന്ന് രാവിലെ സ്വർണവില കുറഞ്ഞു. ജനപ്രിയ വിഭാഗമായ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. ആഗോള വിപണിയിൽ സ്പോട്ട് സ്വർണവിലയിൽ അര ശതമാനത്തിന്റെ ഇടിവുണ്ടായതിനെ തുടർന്നാണിത്. വരാനിരിക്കുന്ന അൽപസമയത്തിനുള്ളിലെ ആഘോഷ സീസണിന് മുന്നോടിയായി സ്വർണവില കുറയുന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

APPLY NOW FOR THE LATEST VACANCIES

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 539.25 ദിർഹമായി താഴ്ന്നു. ഇന്നലെ വിപണി വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇത് 542 ദിർഹമായിരുന്നു (ഗ്രാമിന് 2.75 ദിർഹത്തിന്റെ കുറവ്). 22 കാരറ്റ് സ്വർണം ഗ്രാമിന് 499.25 ദിർഹം, 21 കാരറ്റിന് 478.75 ദിർഹം, 18 കാരറ്റിന് 410.25 ദിർഹം, 14 കാരറ്റ് ഗ്രാമിന് 320 ദിർഹം എന്നിങ്ങനെയാണ് മറ്റു വിലനിലവാരങ്ങൾ.

ദീപാവലി, ദസറ, നവരാത്രി ആഘോഷങ്ങൾ വരാനിരിക്കെ സ്വർണാഭരണങ്ങൾക്ക് വൻ ഡിമാൻഡ് ഉണ്ടാകുമെന്നാണ് യുഎഇയിലെ വ്യാപാരികളുടെ പ്രതീക്ഷ. രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണവില ഔൺസിന് 4,470 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

അമേരിക്കയിലെ നോൺഫാം പേറോൾ വിവരങ്ങളാണ് നിലവിൽ നിക്ഷേപകർ ഉറ്റുനോക്കുന്നതെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പലിശ നിരക്ക് വർധനവ് സംബന്ധിച്ച തീരുമാനങ്ങളെ ഇത് സ്വാധീനിക്കും. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും പണപ്പെരുപ്പ ഭീഷണികളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. തൊഴിൽ കണക്കുകൾ ദുർബലമായാൽ സ്വർണവില വീണ്ടും ഉയർന്നേക്കാം, എന്നാൽ ശക്തമായ കണക്കുകളാണ് വരുന്നതെങ്കിൽ വില വർധനവിന് തടസ്സമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy