
അബൂദബി: വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡില്‍ മറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബൂദബി പൊലീസ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്നും, അശ്രദ്ധമായ ഡ്രൈവിങ് കടുത്ത അപകടങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അധികൃതര്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി.
APPLY NOW FOR THE LATEST VACANCIES
വെള്ളിയാഴ്ച പുറത്തുവിട്ട സി.സി.ടി.വി. ദൃശ്യങ്ങളില്‍, അതിവേഗത്തിലെത്തിയ സെഡാന് കാര്‍ പിക്ക് അപ് ട്രക്കിലേക്ക് ഇടിച്ചുകയറുകയും നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡറിലിടിച്ച് മറിയുകയും ചെയ്യുന്നത് കാണാം. അപകടത്തെ തുടര്‍ന്ന് ചില വാഹനങ്ങള്‍ റോഡിനു നടുവില്‍ നിര്‍ത്തുകയും ആളുകള്‍ പുറത്തിറങ്ങി ഫോണ്‍ ഫ്ളാഷ് ലൈറ്റ് കാണിച്ച് വരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കാന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍, തൊട്ടുപിന്നാലെ റോഡ് തടസ്സപ്പെടുത്തി കിടന്ന വാഹനങ്ങളിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറി കൂടുതല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ഒരു വാഹനം മറിയുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കൊച്ചി: സമൂഹമാധ്യമങ്ങൡ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങൡ നടക്കുന്ന തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഇന്‍സ്റ്റഗ്രാമില്‍ നല്കുന്ന പരസ്യങ്ങള്‍ വഴി തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ മുന്നറിയിപ്പ്. വിദേശ റിക്രൂട്ട്മെന്റിന് പണം നല്‍കുംമുന്‍പ് ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പാക്കണം
ഫീസ് 30000 ദിര്‍ഹം ആണ്.
അബൂദബിയും ദുബൈയും
: അശ്രദ്ധമായും റോഡിലുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിലും വാഹനമോടിച്ചാല്‍ 50000 ദിര്‍ഹം വരെ ഉയര്‍ന്ന പിഴ ചുമത്തും.
ദുബൈയില്‍ അമിതവേഗതക്ക് 2000 ദിര്‍ഹം വരെ പിഴയും 12 ബ്ലാക്ക് പോയന്റും ലഭിക്കും.
റാസല്‍ഖൈമ
: നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്ക് 20000 ദിര്‍ഹം വരെ പിഴയും മൂന്നുമാസത്തേക്ക് വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ. പിഴ തുക അടക്കാതിരിക്കുകയും 3 മാസത്തിനകം ഉടമകള്‍ വാഹനം കൈപ്പറ്റാതിരിക്കുകയും ചെയ്താല്‍ ആ വാഹനങ്ങള്‍ ലേലം ചെയ്യും
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായിൽ സ്വർണവിലയിൽ ‘വീഴ്ച’! കാത്തിരുന്നവർക്ക് ഇതാ ആ ഗോൾഡൻ ചാൻസ്;അറിയാം നിലവിലെ വില വിവരങ്ങൾ
UAE Nazia Staff Editor — September 4, 2026 · 0 Comment

ദുബായ്∙ ദുബായ് വിപണിയിൽ ഇന്ന് രാവിലെ സ്വർണവില കുറഞ്ഞു. ജനപ്രിയ വിഭാഗമായ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. ആഗോള വിപണിയിൽ സ്പോട്ട് സ്വർണവിലയിൽ അര ശതമാനത്തിന്റെ ഇടിവുണ്ടായതിനെ തുടർന്നാണിത്. വരാനിരിക്കുന്ന അൽപസമയത്തിനുള്ളിലെ ആഘോഷ സീസണിന് മുന്നോടിയായി സ്വർണവില കുറയുന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
APPLY NOW FOR THE LATEST VACANCIES
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 539.25 ദിർഹമായി താഴ്ന്നു. ഇന്നലെ വിപണി വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇത് 542 ദിർഹമായിരുന്നു (ഗ്രാമിന് 2.75 ദിർഹത്തിന്റെ കുറവ്). 22 കാരറ്റ് സ്വർണം ഗ്രാമിന് 499.25 ദിർഹം, 21 കാരറ്റിന് 478.75 ദിർഹം, 18 കാരറ്റിന് 410.25 ദിർഹം, 14 കാരറ്റ് ഗ്രാമിന് 320 ദിർഹം എന്നിങ്ങനെയാണ് മറ്റു വിലനിലവാരങ്ങൾ.
ദീപാവലി, ദസറ, നവരാത്രി ആഘോഷങ്ങൾ വരാനിരിക്കെ സ്വർണാഭരണങ്ങൾക്ക് വൻ ഡിമാൻഡ് ഉണ്ടാകുമെന്നാണ് യുഎഇയിലെ വ്യാപാരികളുടെ പ്രതീക്ഷ. രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണവില ഔൺസിന് 4,470 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അമേരിക്കയിലെ നോൺഫാം പേറോൾ വിവരങ്ങളാണ് നിലവിൽ നിക്ഷേപകർ ഉറ്റുനോക്കുന്നതെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പലിശ നിരക്ക് വർധനവ് സംബന്ധിച്ച തീരുമാനങ്ങളെ ഇത് സ്വാധീനിക്കും. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും പണപ്പെരുപ്പ ഭീഷണികളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. തൊഴിൽ കണക്കുകൾ ദുർബലമായാൽ സ്വർണവില വീണ്ടും ഉയർന്നേക്കാം, എന്നാൽ ശക്തമായ കണക്കുകളാണ് വരുന്നതെങ്കിൽ വില വർധനവിന് തടസ്സമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ





