
UAE Indian passport renewal; യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, കോൺസുലർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള പുതിയ സംവിധാനം നിലവിൽ വന്നതോടെ പ്രവാസികൾക്കായി സമഗ്രമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പാസ്പോർട്ട് അപേക്ഷകളിലെ തിരക്ക് കുറയ്ക്കുമെന്നും ഓഗസ്റ്റ് 15-ഓടെ നിലവിലുള്ള ബാക്ക്ലോഗ് (Backlog) പൂർണ്ണമായും പരിഹരിക്കുമെന്നും ഇന്ത്യൻ മിഷൻ അറിയിച്ചു.
പുതിയ കേന്ദ്രങ്ങൾ എവിടെയെല്ലാം?
അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ നേതൃത്വത്തിൽ യുഎഇയിലുടനീളം 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളാണ് (ICAC) പ്രവർത്തിക്കുന്നത്. അബുദാബിയിൽ ആറും, ദുബായിൽ രണ്ടും, ഷാർജയിൽ രണ്ടും കേന്ദ്രങ്ങളുണ്ട്. അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ, കൽബ, റാസൽഖൈമ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങൾ വീതവും പ്രവർത്തിക്കുന്നു. ബർ ദുബായിലെ യുഡബ്ല്യു മാളിലുള്ള (UW Mall) ഫ്ലാഗ്ഷിപ്പ് സെന്ററാണ് ഇതിൽ ഏറ്റവും വലുത്. 12,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇവിടെ ഒരേസമയം 8000 പേർക്ക് സേവനം നൽകാൻ സാധിക്കും. അപേക്ഷകർക്ക് 30 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി മടങ്ങാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം.
APPLY NOW FOR THE LATEST VACANCIES
അടിയന്തര സേവനങ്ങൾ
മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ താഴെ പറയുന്ന വിഭാഗക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ നേരിട്ട് കേന്ദ്രങ്ങളിൽ എത്താം:
- അടിയന്തര യാത്രയ്ക്കുള്ള തത്കാൽ അപേക്ഷകർ (യാത്രാ രേഖകൾ സഹിതം).
- നവജാത ശിശുക്കളുടെ ആദ്യ പാസ്പോർട്ട് അപേക്ഷ.
- 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ.
- പാസ്പോർട്ട് നഷ്ടപ്പെട്ടവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകൾ.
അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെ?
ഔദ്യോഗിക പോർട്ടൽ വഴി ലളിതമായി അപ്പോയിന്റ്മെന്റ് എടുക്കാം
- വെബ്സൈറ്റിൽ ഇമെയിൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- ലഭിക്കുന്ന ഒടിപി (OTP) ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- സേവനവും ഇഷ്ടപ്പെട്ട കേന്ദ്രവും സമയവും തിരഞ്ഞെടുക്കുക.
അപ്പോയിന്റ്മെന്റ് ലഭിക്കാൻ ബുദ്ധിമുട്ടുന്നവർ രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പോർട്ടൽ പരിശോധിക്കുക. ഈ സമയങ്ങളിലാണ് പുതിയ സ്ലോട്ടുകൾ അനുവദിക്കുന്നത്.
ഫീസ് ഘടന
പുതിയ സംവിധാനത്തിൽ 19 ദിർഹം മാത്രമാണ് സേവന നിരക്ക്. ഇത് കൂടാതെ സർക്കാർ നിശ്ചയിച്ചിട്ടുള്ള പുതുക്കിയ പാസ്പോർട്ട് ഫീസ് താഴെ പറയുന്നതാണ്:
- സാധാരണ പാസ്പോർട്ട് (36 പേജ്): 450 ദിർഹം.
- തത്കാൽ പാസ്പോർട്ട്: 900 ദിർഹം.
ആവശ്യമായ രേഖകൾ
- നിലവിലുള്ള പാസ്പോർട്ടിന്റെ ഒറിജിനലും കോപ്പിയും.
- യുഎഇ റെസിഡൻസ് വിസ കോപ്പി.
- എമിറേറ്റ്സ് ഐഡി (ഒറിജിനലും കോപ്പിയും).
- വെള്ള പശ്ചാത്തലത്തിലുള്ള രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ
പാസ്പോർട്ട് ലഭിക്കാൻ എത്ര ദിവസമെടുക്കും?
തത്കാൽ അപേക്ഷകൾക്ക് ഏകദേശം 3 പ്രവൃത്തി ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കും. സാധാരണ അപേക്ഷകൾക്ക് പോലീസ് വെരിഫിക്കേഷനും തിരക്കും അനുസരിച്ച് 7 മുതൽ 15 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം. അപ്പോയിന്റ്മെന്റുകൾക്കും മറ്റുമായി വൻതുക ഈടാക്കുന്ന അനധികൃത ഏജന്റുമാരെ വിശ്വസിക്കരുതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കുറഞ്ഞ ചെലവിൽ നല്ല ഭക്ഷണം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ???എങ്കിൽ ഇനി ലഭിക്കും;പ്രവാസികൾക്കായി കുറഞ്ഞ പണത്തിന് നല്ല ഭക്ഷണം,തൊട്ടടുത്ത് തന്നെ; ദുബായിൽ വൻ മാറ്റം
UAE September 7, 2026

ദുബായ്∙ ദുബായിലെ ലേബർ ക്യാംപ് മേഖലകളിലെ അനധികൃത വിപണികളിലെ നിലവാരം കുറഞ്ഞ ഭക്ഷണവസ്തുക്കളിൽ നിന്ന് തൊഴിലാളികൾക്ക് മോചനം. തൊഴിൽ മേഖലകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമായി സംയോജിത സഹകരണ വിപണി പദ്ധതി പൂർത്തിയാക്കിയതായി ദുബായ് നഗരസഭ അറിയിച്ചു.
APPLY NOW FOR THE LATEST VACANCIES
പ്രധാന തൊഴിൽ കേന്ദ്രങ്ങളിലെ 69,000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിലാണ് ആകർഷകമായ ഈ വിപണന കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. മുഹൈസിന 2, അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 3, അൽ ഖൂസ് 4 എന്നിവിടങ്ങളിൽ പദ്ധതി പൂർണമായും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ 1-ലെ നാലാമത് വിപണി ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
തൊഴിലാളികളുടെ താമസസ്ഥലങ്ങൾക്ക് തൊട്ടടുത്ത് തന്നെ കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങളും നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഈ സംരംഭം നടപ്പിലാക്കിയത്. നിലവിൽ പ്രവർത്തനം ആരംഭിച്ച മൂന്ന് കേന്ദ്രങ്ങളിലുമായി 866 സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പച്ചക്കറി, മാംസം, മത്സ്യം, മറ്റ് ഉപഭോഗ വസ്തുക്കൾ എന്നിവ വിൽക്കുന്ന കടകൾക്ക് പുറമെ സലൂണുകൾ, തയ്യൽക്കടകൾ, കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്കുള്ള പ്രത്യേക ഇടങ്ങൾ എന്നിവയടക്കം എട്ട് വിഭാഗങ്ങളിലുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
ആറു ലക്ഷത്തിലേറെ തൊഴിലാളികൾക്ക് ഇതിനോടകം ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. പദ്ധതിയിലൂടെ 99 ശതമാനം ഉപഭോക്തൃ തൃപ്തി രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. വിപണന കേന്ദ്രങ്ങൾക്ക് പുറമെ 69-ലേറെ സാമൂഹിക പരിപാടികളും 16 ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. പ്രഥമശുശ്രൂഷ, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം, അടിയന്തര സാഹചര്യങ്ങളെ നേരിടൽ എന്നിവയിൽ പതിനാറായിരത്തോളം തൊഴിലാളികൾക്ക് പരിശീലനം നൽകി. മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി യുകെ സേഫ്റ്റി കൗൺസിലിന്റെ രാജ്യാന്തര പുരസ്കാരവും ഈ പദ്ധതി സ്വന്തമാക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നഗരസഭ വിപണികളുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്നത്. ഇവിടുത്തെ ശുചിത്വവും സുരക്ഷയും പൂർണമായും ഉറപ്പുവരുത്തുന്നുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം തൊഴിലാളികൾക്ക് ഉറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്ന് ദുബായ് നഗരസഭ എൻവയോൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി ആക്ടിങ് സിഇഒ ഡോ. നസീം മുഹമ്മദ് റാഫി വ്യക്തമാക്കി. തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






0 Comments