യു.എസ് – ഇറാൻ പിരിമുറുക്കം രൂക്ഷമാകുന്നു: യു.എ.ഇ നിവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ. വിമാന യാത്രക്കാർ ജാഗ്രത പാലിക്കുക!

യു.എസ് – ഇറാൻ സൈനിക പിരിമുറുക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിൽ പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ (Exclusion Zone) ഏർപ്പെടുത്താൻ ഇറാൻ നീക്കം നടത്തുന്നത് ഗൾഫ് മേഖലയിലാകെ ആശങ്കയുയർത്തുന്നുണ്ട്. നിലവിൽ അബുദാബി, ദുബായ് വിമാനത്താവളങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും വ്യോമപാതകളിലെ സുരക്ഷ കണക്കിലെടുത്ത് പല എയർലൈനുകളും വിമാന സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നുണ്ട്. ഇതോടൊപ്പം, അമേരിക്കൻ ഉപരോധത്തെ പ്രതിരോധിച്ച് 56 എണ്ണക്കപ്പലുകളെ ഇറാൻ ബ്ലാക്ക്‌ലിസ്റ്റിൽ പെടുത്തിയതും ഒമാൻ തീരത്ത് സൗദി എണ്ണക്കപ്പലിന് (SIDR) നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 16 പേരെ ഒമാൻ നാവികസേന രക്ഷപ്പെടുത്തുകയും ചെയ്ത സംഭവങ്ങളും മേഖലയിലെ കടൽമാർഗ്ഗമുള്ള അപകടസാധ്യത വർധിപ്പിക്കുന്നു. എന്നാൽ ഇറാന്റെ ആക്രമണത്തിൽ അമേരിക്കൻ പൈലറ്റില്ലാ കപ്പൽ ത തകർന്നെന്ന വാദം യു.എസ് സൈന്യം തള്ളിക്കളഞ്ഞിട്ടുണ്ട്.പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

https://chat.whatsapp.com/JndIF128tKCKclIOnUsERL?mode=gi_t

ഈ രാഷ്ട്രീയ അനിശ്ചിതത്വം യു.എ.ഇയിലെ പ്രവാസികളുടെയും നിവാസികളുടെയും ദൈനംദിന ജീവിതത്തെ പലരീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. വ്യോമപാതകളിലെ മാറ്റങ്ങൾ കാരണം വിമാന സർവീസുകൾ വൈകാനോ റദ്ദാക്കാനോ സാധ്യതയുള്ളതിനൊപ്പം, ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില വർധിക്കുന്നതിനും ഇറക്കുമതി അധിഷ്ഠിത സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെച്ചേക്കാം. കപ്പൽ ഗതാഗത മേഖലയിലെ ഉയർന്ന സുരക്ഷാഭീഷണി കാരണം ചരക്കുകൂലിയും ഇൻഷുറൻസ് ചെലവുകളും ഉയർന്നേക്കും. ഇത്തരം സാഹചര്യത്തിൽ യാത്രക്കാർ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്; വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് നിലവിലെ ഫ്ലൈറ്റ് സ്റ്റാറ്റസ് നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തുക. കൂടാതെ, ഫ്ലൈദുബായ് യാത്രക്കാർ കുറഞ്ഞത് 4 മണിക്കൂർ മുൻപും മറ്റ് എയർലൈൻ യാത്രക്കാർ 3 മണിക്കൂർ മുൻപും എയർപോർട്ടിൽ എത്താൻ ശ്രദ്ധിക്കണം. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾ വിശ്വസിക്കാതെ എയർലൈനുകളുടെയും യു.എ.ഇ ഭരണകൂടത്തിന്റെയും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരുകയാണ് പ്രധാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy