UAE Weather Alert;അസ്ഥിര കാലാവസ്ഥ; യുഎഇയിൽ അടുത്ത നാല് ദിവസം കാലാവസ്ഥ അടിമുടി മാറും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

UAE Weather Alert;ദുബൈ: യുഎഇയിൽ അടുത്ത നാല് ദിവസങ്ങളിൽ കാലാവസ്ഥ അസ്ഥിരമാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ വരുംദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഫുജൈറയിലെ സൂഖ് അൽ ജുമ, മുർബാദ് മേഖലകളിൽ വെള്ളിയാഴ്ച പരക്കെ മഴ ലഭിച്ചു. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

നവംബർ 10 ചൊവ്വാഴ്ചയോടെ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ കാറ്റ് കരപ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരുന്നതിനും റോഡുകളിലെ കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കും.

അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ കടൽയാത്ര നടത്തുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലും അറേബ്യൻ ഉപദ്വീപിന്റെ വടക്കൻ ഭാഗങ്ങളിലും രൂപപ്പെട്ട ശക്തമായ തണുത്ത വായുപ്രവാഹമാണ് മേഖലയിലെ കാലാവസ്ഥാ മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നുണ്ട്. സഊദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലും കാലാവസ്ഥാ മാറ്റം തുടരുകയാണ്. ഇതിന്റെ ഭാഗമായി നവംബർ 10, 11 തീയതികളിൽ യുഎഇയുടെ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാലാവസ്ഥാ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കടൽയാത്രയ്ക്ക് മുമ്പ് ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy