
Qatar First Semester Exam Schedule : ദോഹ: ഖത്തറിലെ 2026–2027 അധ്യയന വർഷത്തെ ഒന്നാം സെമസ്റ്റർ അവസാന പരീക്ഷകളുടെ ഷെഡ്യൂൾ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഒന്നാം സൈക്കിൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ പരീക്ഷകളാണ് നവംബർ 29 ഞായറാഴ്ച മുതൽ ആരംഭിക്കുന്നത്.
എല്ലാ ക്ലാസുകളിലെയും പരീക്ഷാ തീയതികളും സമയക്രമവും ഉൾപ്പെടുന്ന വിശദമായ ഷെഡ്യൂൾ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരീക്ഷാ ക്രമീകരണങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും.
പരീക്ഷാ ഷെഡ്യൂൾ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പിലും നൽകിയിരിക്കുന്ന ലിങ്കിലും പരിശോധിക്കാം.





