Illegal car racing in Kuwait : കുവൈത്തിൽ അനധികൃത കാർ റേസിങ്; ബിഎംഡബ്ല്യു, മെഴ്‌സിഡസ് കാറുകളിലെത്തിയ രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ അനുമതിയില്ലാതെ റോഡിൽ കാർ റേസിങ് നടത്തിയ രണ്ട് ഡ്രൈവർമാരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലായിരുന്നു സംഭവം. റോഡിലൂടെ സഞ്ചരിച്ചിരുന്ന മറ്റ് വാഹനയാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിലാണ് ഇരുവരും മത്സരയോട്ടം നടത്തിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി കൺട്രോൾ വിഭാഗം പരിശോധനയും അന്വേഷണവും ശക്തമാക്കി. തുടർന്ന് ബിഎംഡബ്ല്യു, മെഴ്‌സിഡസ് കാറുകൾ ഓടിച്ചിരുന്ന രണ്ട് ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ തെളിവുകൾ കാണിച്ചതോടെ ഇരുവരും കുറ്റം സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. തുടർന്ന് ഇരുവരെയും സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇവർ ഉപയോഗിച്ചിരുന്ന വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു. കുവൈത്ത് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 33 ബിസ് പ്രകാരം വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി

റോഡുപയോഗിക്കുന്നവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിങും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ തുടരുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy