
Fire Breaks Out at Abu Dhabi’s Al Mafraq Industrial Area അബുദാബിയിലെ അൽ മഫ്റഖ് വ്യവസായ മേഖലയിലെ വെയർഹൗസിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് തീപിടിത്തമുണ്ടായി. സംഭവത്തെ തുടർന്ന് അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ നിയന്ത്രണ നടപടികളും ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടങ്ങൾ, ആളപായം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്ന് പൊലീസ്
തീപിടിത്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം ശേഖരിക്കണമെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് അധികൃതർ അറിയിക്കുമെന്നാണ് റിപ്പോർട്ട്.





