Kuwait Traffic Police Seize 10 Motorcycles കുവൈത്തിൽ അനധികൃതമായി ഓടിച്ച 10 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു; ഏഴുപേർ അറസ്റ്റിൽ

Kuwait Traffic Police Seize 10 Motorcycles കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ്, അൽ സൂർ ചാലറ്റ് മേഖലകളിൽ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ മോട്ടോർസൈക്കിളുകൾ ഓടിച്ച സംഭവത്തിൽ 10 ബൈക്കുകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.

ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള സെക്യൂരിറ്റി കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയ്ക്കിടെയാണ് നിയമലംഘനം കണ്ടെത്തിയത്. അനുവദിച്ചിട്ടില്ലാത്ത മേഖലകളിൽ മോട്ടോർസൈക്കിളുകൾ ഓടിക്കുന്നത് പട്രോളിങ് സംഘം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്.

പിടിയിലായ ഏഴുപേരിൽ അഞ്ചുപേരെ സെൻട്രൽ ജയിലിലേക്കും രണ്ടുപേരെ ജുവനൈൽ പ്രൊട്ടക്ഷൻ വിഭാഗത്തിലേക്കും കൈമാറി. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടവർക്കെതിരെ മൂന്ന് പരോക്ഷ ട്രാഫിക് നിയമലംഘന നോട്ടീസുകളും പുറപ്പെടുവിച്ചു. രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി പരിശോധനകളും നിയമനടപടികളും തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy