Riyadh Missile Attack;ഗൾഫിൽ വീണ്ടും യുദ്ധഭീതി!!! സൗദിയിൽ വൻ മിസൈൽ ആക്രമണം

Oplus_16908288

Riyadh Missile Attack;സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സാമ്പത്തിക കേന്ദ്രത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ ആളപായമോ ആർക്കെങ്കിലും പരുക്കേറ്റതായോ വിവരങ്ങളില്ല.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും സാമ്പത്തിക കേന്ദ്രവും ലക്ഷ്യമിട്ട് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചതായി ഹൂതി സൈനിക വക്താവ് അറിയിച്ചു. അതേസമയം, റിയാദിലേക്കും സൗദി അറേബ്യയുടെ തെക്കൻ മേഖലകളിലേക്കും ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധ സേന തകർത്തതായി സൗദി സഖ്യം വ്യക്തമാക്കി.

ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy