
ദോഹ: മോട്ടോർ വാഹനങ്ങൾ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിദേശത്ത് സൂക്ഷിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം. 2026ലെ ട്രാഫിക് നിയമം നമ്പർ 19 പ്രകാരം, ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ മോട്ടോർ വാഹനങ്ങൾ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല. ചരക്ക് ഗതാഗത വാഹനങ്ങൾക്കും ആഭ്യന്തര മന്ത്രിയുടെ തീരുമാനപ്രകാരം ഇളവ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമല്ല.
നിയമത്തിലെ ആർട്ടിക്കിൾ 28, ഖണ്ഡിക 1 പ്രകാരം, ഇതുമായി ബന്ധപ്പെട്ട സെറ്റിൽമെന്റ് തുക 4,000 റിയാലാണ്.
വിദേശത്ത് വാഹനം സൂക്ഷിക്കുന്നതിനുള്ള പെർമിറ്റിന്റെ കാലാവധി അവസാനിച്ചാൽ, അതിന്റെ അവസാന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വാഹന ഉടമ ലൈസൻസ് പ്ലേറ്റുകൾ തിരികെ നൽകണം. ഈ കാലയളവിനുള്ളിൽ പെർമിറ്റ് പുതുക്കിയിട്ടില്ലെങ്കിൽ ഈ വ്യവസ്ഥ പാലിക്കേണ്ടതാണ്.
അതേസമയം, ആർട്ടിക്കിൾ 28, ഖണ്ഡിക 2 പ്രകാരമുള്ള നിയമലംഘനത്തിന് സെറ്റിൽമെന്റ് അനുവദനീയമല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.





