UAE Road Accident;യാത്രക്കാർ ശ്രദ്ധിക്കുക!! ആ വഴി പോകേണ്ട: യുഎഇയിലെ പ്രധാന റോഡ് അടച്ചിടും

UAE Road Accident; ഫുജൈറ: ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ നാല് ട്രക്കുകൾ മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ഫുജൈറയിലേക്കുള്ള പ്രധാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അൽ ഫർഫാർ പാലത്തിന് തൊട്ടുപിന്നാലെ ഫുജൈറ ഭാഗത്തേക്കുള്ള റോഡാണ് അധികൃതർ താൽക്കാലികമായി അടച്ചത്. നവംബർ 29 ഞായറാഴ്ചയായിരുന്നു സംഭവം.

അപകടത്തെ തുടർന്ന് റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഫുജൈറ പൊലീസ് മൊബൈൽ ഫോണുകളിലേക്ക് അടിയന്തര സന്ദേശങ്ങൾ അയച്ചു. അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലായിരുന്നു സന്ദേശങ്ങൾ. ‘മുന്നിൽ വാഹനാപകടം, ശ്രദ്ധിക്കുക’ എന്നായിരുന്നു മുന്നറിയിപ്പ്.

ഫുജൈറയിലേക്ക് പോകാൻ നാല് ബദൽ റോഡുകൾ

ഗതാഗത തടസ്സം ഒഴിവാക്കി ഫുജൈറയിലെത്താൻ നാല് ബദൽ മാർഗങ്ങളാണ് പൊലീസ് നിർദേശിച്ചത്.

  1. അൽ ഫർഫാർ എക്സിറ്റ് വഴി അൽ ഫർഫാർ പ്രദേശത്തുകൂടി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിലെത്തി ഫുജൈറ സിറ്റി സെന്ററിലേക്ക് പോകാം.
  2. മലീഹ – അൽ ദൈദ് റോഡ്.
  3. മലീഹ – കൽബ റോഡ്.
  4. ഷാർജ – ഖോർഫക്കാൻ റോഡ്.

വാഹനയാത്രക്കാർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും പൊലീസ് നിർദേശിച്ച ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

റോഡ് വീണ്ടും തുറന്നു

അപകടസ്ഥലത്തെ രക്ഷാപ്രവർത്തനങ്ങളും ഗതാഗത നിയന്ത്രണ നടപടികളും പൂർത്തിയാക്കിയതിനെ തുടർന്ന് അടച്ചിട്ടിരുന്ന റോഡ് പിന്നീട് വാഹനങ്ങൾക്കായി വീണ്ടും തുറന്നു. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വേഗപരിധി ഉൾപ്പെടെയുള്ള ഗതാഗത നിയമങ്ങൾ കൃത്യമായി അനുസരിക്കണമെന്നും ഫുജൈറ പൊലീസ് ആവശ്യപ്പെട്ടു.

ഈ മാസം നവംബർ 12ന് ഇതേ റോഡിലുണ്ടായ വൻ വാഹനാപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും അപകടം ഉണ്ടായത് റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *