Posted By Ansa Staff Editor Posted On

വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ യുഎഇയിലുണ്ടായ വാഹനാപകടത്തിൽ നവവധു മരിച്ചു

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ നവവധു മരിച്ചു. ഷാർജയിലെ എമിറേറ്റ്‌സ് റോഡിൽ മൂന്നാഴ്ച മുമ്പ് ഉണ്ടായ വാഹനാപകടത്തിൽ റിം ഇബ്രാഹിം എന്ന 24 കാരിക്ക് ​ഗപരുതരമായി പരിക്കേറ്റിരുന്നു. മസ്തിഷ്‌കത്തിന് ഗുരുതരമായ ക്ഷതമേൽക്കുകയും തുടർന്ന് കോമയിൽ ആവുകയും ചെയ്തു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ഇലക്ട്രിക്കൽ എഞ്ചിനീയറായ റീം ഓഗസ്റ്റ് 31 ന് രാവിലെ മരണത്തിന് കീഴടങ്ങി. അപകടത്തിന് മൂന്നാഴ്ച മുമ്പാണ് റീം വിവാഹിതയായത്. ദുരന്തമുണ്ടായപ്പോഴും അവളുടെ കുടുംബവും സുഹൃത്തുക്കളും അവളുടെ പുതിയ ജീവിതം ആഘോഷിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയിലും റീമിൻ്റെ കാർ പിന്നിൽ നിന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *