Abu Dhabi Big Ticket e draw;ഇത് പ്രാങ്കല്ല സത്യമാണ്!!!25 വര്‍ഷം പ്രവാസിയായിരുന്ന ഇന്ത്യക്കാരന് ഒടുവിൽ നാട്ടിലെത്തിയപ്പോള്‍ ബിഗ് ടിക്കറ്റിൽ വമ്പന്‍ ഭാഗ്യം

Abu Dhabi Big Ticket e draw അബുദാബി: 25 വര്‍ഷം പ്രവാസിയായ ഇന്ത്യക്കാരന് നാട്ടിലെത്തിയപ്പോള്‍ അബുദാബി ബിഗ് ടിക്കറ്റിന്‍റെ വമ്പന്‍ ഭാഗ്യം. ദുബായില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശി സുന്ദര്‍ മരകലയ്ക്കാണ് (60) ഭാഗ്യം ലഭിച്ചത്. ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ ഇലക്ട്രോണിക് നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (2.3 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഇന്ത്യക്കാരന് ലഭിച്ചത്. ദുബായില്‍ പ്രവാസിയായിരുന്ന സുന്ദര്‍ പിന്നീട് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. 2021 വരെ ഇദ്ദേഹം ദുബായിലായിരുന്നു. ഇപ്പോള്‍ നാട്ടില്‍ വിശ്രമ ജീവിതം ആസ്വദിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. 

ഭാര്യയും ഒരു മകളുമാണ് സുന്ദറിനുള്ളത്. എമിറേറ്റില്‍ താമസിച്ചിരുന്നപ്പോഴാണ് സുന്ദര്‍ ആദ്യമായി ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. ആദ്യം ഓഫീസിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സുന്ദര്‍ ടിക്കറ്റ് വാങ്ങി തുടങ്ങിയത്. പിന്നീട്, ഒറ്റയ്ക്ക് ടിക്കറ്റ് എടുത്ത് തുടങ്ങി. എല്ലാ മാസവും സുന്ദര്‍ തനിയെ ടിക്കറ്റ് എടുത്തിരുന്നു. ‘ഇതെന്‍റെ ആദ്യ വിജയമാണ്, ആദ്യം സമ്മാന വിവരം വിശ്വസിക്കാനായില്ല, ആദ്യം ഇതൊരു പ്രാങ്ക് കോള്‍ ആണെന്നാണ് കരുതിയത്. പെട്ടെന്ന് കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി, പ്രാങ്ക് കോള്‍ അല്ലെന്ന് ഉറപ്പിക്കുന്നതിനായി നോക്കിയപ്പോള്‍ യുഎഇ നമ്പര്‍ കണ്ടു, ഇത് ആശ്വാസം നല്‍കിയെന്നും സത്യമാണെന്ന് സ്ഥിരീകരിച്ചെന്നും, സുന്ദര്‍ പറഞ്ഞു. ,സമ്മാനത്തുകയില്‍ ഒരു പങ്ക് തന്‍റെ സഹോദരിക്കും കുടുംബത്തിനും നല്‍കാന്‍ താത്പ്പര്യമുണ്ടെന്ന്, അദ്ദേഹം പറഞ്ഞു. ,ബാക്കി തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. സ്ഥിരമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കണമെന്നും എപ്പോഴാണ് ഭാഗ്യം തെളിയുകയെന്ന് അറിയില്ലെന്നുമാണ് മറ്റുള്ളവരോട് സുന്ദറിന് പറയാനുള്ളത്. ഇനിയും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരാനാണ് തീരുമാനമെന്ന്, സുന്ദര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version