Posted By Nazia Staff Editor Posted On

Abudhabi big ticket;തന്റെ ഭാഗ്യ നമ്പർ തുണച്ചു!! ഒറ്റ യാത്രയിൽ ജീവിതത്തിൽ സംഭവിച്ചത് വലിയ വഴിത്തിരിവ്; ഇനി കോടികളുടെ കാർ കയ്യിൽ

Abudhabi big ticket;അബുദാബി ബി​ഗ് ടിക്കറ്റ് സീരീസ് 265ആമത് നറുക്കെടുപ്പിൽ 265,000 ദിർഹത്തി​ന്റെ ബിഎംഡബ്ല്യൂ 430i നേടി സിറിയൻ പൗരൻ, കുവൈറ്റിൽ ജനിച്ചുവളർച്ച 55കാരൻ ഹസ്സൻ അൽമെക്ദേദിനെ തേടിയാണ് ആഡംബര വാഹനമെത്തിയിരിക്കുന്നത്. സയദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് മനിലയിലേക്കുള്ള ഒരു ബിസിനസ് ട്രിപ്പിനിടെ ജൂലൈ 31-നെടുത്ത ഡ്രീം കാർ ടിക്കറ്റിനാണ് സമ്മാനം. ഇൻസ്റ്റ​ഗ്രാമിലൂടെ ബി​ഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് ടിക്കറ്റ് എടുത്ത് ഭാ​ഗ്യം പരീക്ഷിച്ചത്. വിമാനത്താവളത്തിലൂടെ പോകുമ്പോൾ സ്റ്റോറിനരികിൽ വച്ച് ഒരു സെയിൽസ് അസോസിയേറ്റ് ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചെങ്കിലും എടുത്തില്ല. മടക്കയാത്രയിൽ വീണ്ടും അദ്ദേഹം ചോദിച്ചു. അപ്പോൾ ഒരു ടിക്കറ്റ് എടുത്തേക്കാമെന്ന് കരുതി. ത​ന്റെ ഭാ​ഗ്യ നമ്പറായ 19 ഉള്ള ടിക്കറ്റായിരുന്നു എടുത്തത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വിജയിക്കുമെന്ന ശക്തമായ തോന്നൽ ഉള്ളിലുണ്ടായിരുന്നു. ബി​ഗ് ടിക്കറ്റ് എപ്പോഴാണ് ഭാ​ഗ്യം കൊണ്ടുവരിക എന്ന് അറിയില്ല, ആദ്യ അവസരത്തിൽ തന്നെ ചിലപ്പോൾ ഭാ​ഗ്യം വരാം, എന്നെപ്പോലെ ഹസൻ പറയുന്നു. ടിക്കറ്റ് നൽകിയ സെയിൽസ് അസോസിയേറ്റിനോട് നന്ദിയുണ്ടെന്ന് ഹസൻ പറയുന്നു. സമ്മാനമായി ലഭിച്ച കാർ വിറ്റ് പണം മക്കളുടെ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാനാണ് തീരുമാനം. ഹോളണ്ടിൽ വിദ്യാർത്ഥികളാണ് മക്കൾ.
സെപ്തംബർ മാസത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓ​ഗസ്റ്റ് മാസം മുഴുവൻ ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങാം.325,000 ദിർഹമുള്ള റേഞ്ച് റോവർ വെലാർ കാർ ഭാ​ഗ്യശാലിക്ക് നേടാം. 150 ദിർഹമാണ് ഡ്രീം കാർ ടിക്കറ്റി​ന്റെ വില. രണ്ട് ടിക്കറ്റെടുക്കുന്നവർ ഒന്ന് സൗജന്യമായി നേടാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലൂടെയോ സയദ് ഇന്റർനാഷണൽ വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നോ ടിക്കറ്റെടുക്കാം.

 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *