Air India; ബോംബ് ഭീഷണിയെ തുടർന്ന് ദുബായ്- ഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി. എയർ ഇന്ത്യ വിമാനമാണ് ജയ്പൂരിൽ ലാൻഡ് ചെയ്തത്. 189 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
എയർ ഇന്ത്യയുടെ IX-196 വിമാനം ബോംബ് ഭീഷണിയെ തുടർന്ന് പുലർച്ചെ 1.20ന് ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തുവെന്നും തുടർന്ന് വിമാനത്തിനുള്ളിൽ സമഗ്രമായ പരിശോധന നടത്തിയെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാജ ബോംബ് ഭീഷണി സന്ദേശമാണ് ലഭിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിൽ നിരവധി വ്യാജ ബോംബ് ഭീഷണികൾ ലഭിക്കുന്നുണ്ട്. നിരവധി വിമാനങ്ങളാണ് ഇതിനെ തുടർന്ന് തടസപ്പെട്ടത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ വ്യോമയാന അധികൃതർ അതീവ ജാഗ്രതയിലാണ് റിപ്പോർട്ട്.