അജ്മാനിൽ ജയിൽ കഴിഞ്ഞിരുന്ന 192 തടവുകാരുടെ 70 ലക്ഷം ദിർഹത്തിന്റെ കടങ്ങൾ വീട്ടാൻ സഹായിച്ചതായി അജ്മാൻ പോലീസ് അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ ഉദാരമായ പിന്തുണയോടെയാണ് ഇത് സാധ്യമായതെന്ന് ശിക്ഷാ, തിരുത്തൽ സ്ഥാപന വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്ലി പറഞ്ഞു.
7,344,798 ദിർഹത്തിന്റെ കടങ്ങൾ വീട്ടിയതോടെ റമദാൻ മാസത്തിൽ മോചിതരായ അന്തേവാസികൾ അതാത് കുടുംബങ്ങളിലേക്ക് മടങ്ങിയിരുന്നു.