Posted By Ansa Staff Editor Posted On

യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി മരണപ്പെട്ടു

അബുദാബിയിൽ നിന്ന് അവധിക്ക് എത്തിയ പ്രവാസി തിരുവനന്തപുരം വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. ചിറ്റാർ നീലിപിലാവ് കട്ടച്ചിറ പടിഞ്ഞാറേ പുരയ്ക്കൽ പി.കെ. ലെനിൻ ആണ് മരിച്ചത്. 48 വയസ്സായിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

വ്യാഴം രാവിലെ 11ന് ആയിരുന്നു സംഭവം. വിമാനം ഇറങ്ങി വിമാനത്താവളത്തിലേക്കു കയറിയ ലെനിൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ : ജലീന, മകൾ: നിരഞ്ജന.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *