Barcode on e-tickets;ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ-ടിക്കറ്റുകളിൽ ബാർകോഡ് നിർബന്ധം

Barcode on e-tickets:ദുബായ്; ​ഇന്ത്യ​യി​ലെ മു​​ഴു​വ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഇ-​ടി​ക്ക​റ്റു​ക​ളി​ൽ ബാ​ർ​കോ​ഡ്​​ നി​ർ​ബ​ന്ധ​മാ​ക്കി. ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര വ്യോ​മ​യാ​ന സു​ര​ക്ഷാ വി​ഭാ​ഗ​മാ​ണ് (ബി.​സി.​എ.​എ​സ്​-​ഇ​ന്ത്യ)​ പു​തി​യ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ജൂ​ലൈ 31 മു​ത​ൽ പു​തി​യ വ്യ​വ​സ്ഥ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ടെ​ർ​മി​ന​ൽ പ്ര​വേ​ശ​ന​ത്തി​നു​മു​മ്പ്​ യാ​ത്ര​ക്കാ​രു​ടെ ഇ-​ടി​ക്ക​റ്റു​ക​ളി​ലെ ബാ​ർ​കോ​ഡ്​ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ സ്കാ​ൻ ചെ​യ്ത് യാ​ത്രാ രേ​ഖ​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ച്​​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.​

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ ‘ഡി​ജി യാ​ത്ര’ ആ​പ്ലി​ക്കേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും ടെ​ർ​മി​ന​ലി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. പു​തി​യ വ്യ​വ​സ്ഥ അ​നു​സ​രി​ച്ച്​ യാ​ത്ര​ക്കാ​ർ​ക്ക്​ ബാ​ർ​കോ​ഡു​ള്ള ഇ-​ടി​ക്ക​റ്റു​ക​ൾ അ​നു​വ​ദി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​​ എ​ല്ലാ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും മേ​യ്​ 10ന് ​ബി.​സി.​എ.​എ​സ്​​ നി​ർ​ദേ​ശം കൈ​മാ​റി​യി​രു​ന്നു. നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​നു​വ​ദി​ക്കു​ന്ന ഇ-​ടി​ക്ക​റ്റു​ക​ളി​ൽ ബാ​ർ​കോ​ഡ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല ക​മ്പ​നി​ക​ൾ ഇ​തു​വ​രെ ബാ​ർ​കോ​ഡ്​ അ​നു​വ​ദി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ബാ​ർ​കോ​ഡി​ല്ലാ​ത്ത ടി​ക്ക​റ്റു​മാ​യെ​ത്തി​യാ​ൽ അ​വ​സാ​ന നി​മി​ഷം യാ​ത്ര മു​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ക്കാ​ര്യം​ ഉ​റ​പ്പു​വ​രു​ത്താ​ൻ യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഗ​ൾ​ഫ്​ എ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ എ​യ​ർ​ലൈ​നു​ക​ൾ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ്​ കൈ​മാ​റി​യി​ട്ടു​ണ്ട്. ബാ​ർ​കോ​ഡി​ല്ലാ​ത്ത ടി​ക്ക​റ്റ്​ മൂ​ലം യാ​ത്ര മു​ട​ങ്ങി​യാ​ൽ ത​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്നാ​ണ്​ ഇ​തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, സ​ന്ദ​ർ​ശ​ന വി​സ​യി​ൽ പോ​കു​ന്ന​വ​ർ​ക്ക്​ പു​തി​യ നി​ർ​ദേ​ശം തി​രി​ച്ച​ടി​യാ​കും. പ​ല​രും മ​ട​ക്ക​യാ​ത്ര തീ​രു​മാ​നി​ക്കാ​ത്ത​തി​നാ​ൽ ഡ​മ്മി ടി​ക്ക​റ്റു​ക​ളാ​ണ്​ നി​ല​വി​ൽ ഹാ​ജ​രാ​ക്കാ​റ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

എ​ന്നാ​ൽ, ബാ​ർ​കോ​ഡ്​ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റു​ന്ന​തോ​ടെ ഇ​നി​ ഡ​മ്മി ടി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല. ടി​ക്ക​റ്റി​ലെ ബാ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്യാ​നു​ള്ള​ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​രും അ​ധി​കൃ​ത​രും അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. വി​മാ​ന​യാ​ത്ര​ക​ൾ ഡി​ജി​റ്റ​ൽ​വ​ത്​​ക​രി​ക്കു​ന്ന​തി​നൊ​പ്പം കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നാ​ണ്​ ബി.​സി.​എ.​എ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

https://www.pravasiinformation.com/kuwait-rescue

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version