Best tourist destination in dubai: ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ഒരു ദിവസം ആഘോഷിക്കാൻ എത്ര രൂപ വേണമെന്ന ധാരണ നിങ്ങൾക്കുണ്ടോ? വെറും 600 രൂപയുണ്ടെങ്കിൽ (26 ദിർഹം) ദുബായിൽ പ്രവാസികൾക്ക് അടിച്ചുപൊളിക്കാമെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ ദുബായിലെ വിവിധ പബ്ബുകളിൽ നിന്നും ഇഷ്ടപ്പെട്ട പാനീയങ്ങൾ കുടിച്ച് സമയം സന്തോഷത്തോടെ ചെലവഴിക്കാം. അത്തരത്തിലുളള ചില സ്പോട്ടുകളുടെ വിവരങ്ങളും നിരക്കുകളും പുറത്തുവന്നിട്ടുണ്ട്. ഏതെല്ലാമാണെന്ന് നോക്കാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
- ജുമൈറ ബിച്ച് റെസിഡൻസിലെ ബീച്ച് ഗ്രിൽ
കടൽതീരത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു പബ്ബാണിത്. എല്ലാ ദിവസവും ഉച്ചമുതൽ രാത്രി ഏഴ് മണിവരെയാണ് പ്രവർത്തനം. വൈൻ, ക്ലാസിക് കോക്‌ടെയ്ലുകൾ,തുടങ്ങിയവ 20 ദിർഹം (ഏകദേശം 462 രൂപ) മുതൽ ഇവിടെ ലഭിക്കും. - ബ്ലൂവാട്ടേഴ്സ് ദ്വീപിലെ കെച്ച് അപ്പ്
എല്ലാ ദിവസം ഉച്ചയ്ക്ക് 12 മണിമുതൽ രാത്രി എട്ടി മണിവരെയാണ് പ്രവർത്തനം. 24 ദിർഹം (ഏകദേശം 554 രൂപ) മുതൽ വിവിധ തരത്തിലുളള പാനീയങ്ങൾ ഇവിടെ ലഭിക്കും. വൈൻ,പ്രൊസിക്കോ തുടങ്ങിയവയുടെ വില 25 ദിർഹം (ഏകദേശം 577 രൂപ). - റോക്ക് ബിസിനസ് വേ
ജപ്പാൻ രീതിയിലുളള കോക്ക്‌ടെയ്ലുകളും വിവിധ തരത്തിലുളള സ്നാക്സുകളും ലഭിക്കുന്ന പബ്ബാണിത്.തിങ്കൾ മുതൽ വൈളളി വരെ വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പത് മണിവരെയാണ് പ്രവർത്തനം. 25 ദിർഹം (ഏകദേശം577 രൂപ) മുതൽ 20 ദിർഹം (ഏകദേശം 462 ) വരയാണ് പാനീയങ്ങൾക്ക് ഈടാക്കുന്ന വില. - ക്യൂ യു ഐ ബാർ
ദിവസവും ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി എട്ട് മണിവരെയാണ് പ്രവർത്തനം. 20 ദിർഹം (ഏകദേശം 462 രൂപ ) മുതൽ ഇവിടെ നിന്ന് പാനീയങ്ങൾ വാങ്ങാം. - ജുമൈറ ലേക്ക് ടവറിലെ മിത്തോസ് കൗസിന ആൻഡ് ഗ്രിൽ
ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന സ്ഥലമാണിത്. ഹോപ്സ്.വൈൻ എന്നിവയ്ക്ക് പ്രത്യേകം മെനുകളുണ്ട്. എല്ലാ ദിവസവും ഉച്ച മുതൽ രാത്രി എട്ട് മണിവരെ പ്രവർത്തനം. 23 ദിഹം (ഏകദേശം 531 രൂപ) മുതൽ ഇവിടെ നിന്ന് പാനീയങ്ങൾ വാങ്ങാം.