Big ticket draw; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സൗദിയിലെ പ്രവാസി മലയാളിയെ തേടിയെത്തിയത് ചെറിയ ഭാഗ്യമൊന്നുമല്ല… വമ്പൻ ഭാഗ്യം!

Big ticket draw; മില്യണയർ ഇ-ഡ്രോ സീരീസ് ഈ ജനുവരിയിൽ തുടരുകയാണ്. ഓരോ ആഴ്ച്ചയും ഒരു വിജയിയെ പ്രഖ്യാപിക്കും. സമ്മാനം ഒരു മില്യൺ ദിർഹം. ഈ ആഴ്ച്ച മലയാളിയായ അബ്ദുല്ല സുലൈമാൻ ആണ് വിജയി. അഞ്ച് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് അബ്ദുല്ല. എല്ലാ മാസവും ടിക്കറ്റ് വാങ്ങും. ആറ് മാസമായി സൗദി അറേബ്യയിലാണ് അദ്ദേഹം. അതിന് മുൻപ് പത്ത് വർഷത്തോളം യു.എ.ഇയിൽ ജീവിച്ചു.

ഒറ്റയ്ക്ക് വാങ്ങിയ ടിക്കറ്റിലാണ് അബ്ദുല്ലക്ക് സമ്മാനം നേടാനായത്. നിലവിലുള്ള കടങ്ങൾ വീട്ടി ബാക്കിത്തുക കുടുംബത്തിനായി ചെലവഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ഭാ​ഗ്യ നമ്പറായ 019362 ആണ് അദ്ദേഹത്തിന് ഭാ​ഗ്യം കൊണ്ടുവന്നത്. ജനുവരിയിൽ 25 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്.

ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ 1 മില്യൺ ദിർഹവും നേടാം. മാത്രമല്ല, ജനുവരിയിൽ ബി​ഗ് വിൻ കോൺടെസ്റ്റ് തിരികെ വരുന്നു. ജനുവരി ഒന്നിനും 26-നും ഇടയിൽ രണ്ടു ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങാം. ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുമാകും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് നേടാനാകുക. കാർപ്രേമികൾക്ക് BMW M440i നേടാനുമാകും. ഫെബ്രുവരി മൂന്നിനാണ് നറുക്കെടുപ്പ്.

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്നും വാങ്ങാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version