big ticket lucky draw ;ഭാഗ്യം അടിച്ചു മോനെ കോളടിച്ചു!!ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2 മലയാളികളടക്കം 3 ഇന്ത്യക്കാർക്ക് സമ്മാനം

Big ticket lucky draw; അബുദാബി ∙ ബിഗ് ടിക്കറ്റ് സീരീസ് 271 നറുക്കെടുപ്പിൽ 2 മലയാളികളടക്കം 3 ഇന്ത്യക്കാർക്കും ഒരു ബംഗ്ലാദേശ് പൗരനും ലക്ഷങ്ങൾ സമ്മാനം. മലയാളികളായ സന്ദീപ് താഴയിൽ (33), ഷറഫുദ്ദീൻ ഷറഫ് (36), ആൽവിൻ മൈക്കിൾ എന്നിവരെയാണ് ഭാഗ്യം കടാക്ഷിച്ചത്.

സന്ദീപിന് 15 ലക്ഷം രൂപ (60,000 ദിർഹം) ആണ് സമ്മാനം. ഇദ്ദേഹം 15 കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. യുഎഇയിൽ കഴിഞ്ഞ 10 വർഷമായി താമസിക്കുന്ന ഈ 33 വയസ്സുകാരൻ പ്രൊജക്ട് എച്ച്എസ്ഇ മാനേജരാണ്. ഭാര്യയെയും മക്കളെയും യുഎഇയിലേക്ക് കൊണ്ടുവരികയാണ് തന്റെ ആദ്യത്തെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഏറെക്കാലത്തെ ആഗ്രഹമാണ് അവരെ കൊണ്ടുവന്ന് ഒന്നിച്ച് ജീവിക്കുക എന്നത്. പണത്തിന്റെ ഒരു ഭാഗം തന്റെ സാമ്പത്തിക ബാധ്യതകൾ വീട്ടാൻ ഉപയോഗിക്കും.

സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ ഷറഫുദ്ദീൻ ഷറഫിനും 15 ലക്ഷം രൂപയാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 5 വർഷമായി അബുദാബിയിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹവും 15 കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. മകൾക്ക് എന്താണ് ആഗ്രഹം അതു നേടിക്കൊടുക്കാനാണ് തന്റെ സമ്മാനത്തുക ഉപയോഗിക്കുക എന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഖത്തറിൽ ജോലി ചെയ്യുന്ന ആൽവിൻ മൈക്കിളിന് 35 ലക്ഷം രൂപ (150,000 ദിർഹം) ആണ് സമ്മാനം. ഓൺലൈനിലൂടെ വാങ്ങിയ 271-07378 ടിക്കറ്റാണ് സമ്മാനം നേടിക്കൊടുത്തത്.

കഴിഞ്ഞ ആറ് വർഷമായി യുഎഇയിൽ താമസിക്കുന്ന തപൻ ദാസാ (30) ണ് ഒരു ലക്ഷം ദിർഹം സമ്മാനം നേടിയ ബംഗ്ലാദേശ് പൗരൻ. 20 പേരോടൊത്താണ് ഇദ്ദേഹം ഭാഗ്യ പരീക്ഷണം നടത്തിയത്. പണമുപയോഗിച്ച് സ്വന്തമായി ബിസിനസ് തുടങ്ങാനാണ് ആഗ്രഹമെന്ന് ഇദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version