2018ൽ രാജാക്കാട് സ്വദേശി അഖിലിനു റഷീദ് ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്കുള്ള വീസയും ടിക്കറ്റും നൽകി. ദുബായിലുള്ള സുഹൃത്തിനു നൽകാനുള്ള സാധനങ്ങൾ എന്ന വ്യാജേന 5 കിലോ കഞ്ചാവും കൈമാറി. ഇതറിയാതെ യാത്ര ചെയ്ത അഖിലിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി 10 വർഷം തടവും വിധിച്ചു.

രാജാക്കാട് പൊലീസിൽ അഖിലിന്റെ ബന്ധുക്കൾ പരാതി നൽകി. പിന്നീടു കേസിലെ ഒന്നാം പ്രതി എറണാകുളം സ്വദേശി അൻസാഫിനെയും രണ്ടാം പ്രതി കണ്ണൂർ മാട്ടൂൽ സ്വദേശി റഹീസിനെയും നാലാം പ്രതി കാസർകോട് കാഞ്ഞങ്ങാട് സ്വദേശി റിയാസിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 5 വർഷം കഴിഞ്ഞപ്പോൾ അഖിലിനു ശിക്ഷയിളവ് ലഭിച്ചു. എന്നാൽ കോട്ടയം സ്വദേശി ഇപ്പോഴും ദുബായ് ജയിലിൽ ഉണ്ടെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.