പ്രവാസികള്‍ക്ക് നീണ്ട അവധി കിട്ടുമോ? യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഹിജ്റ 1446 ലെ ശവ്വാല്‍ ഒന്നിന് ആരംഭിച്ച് ശവ്വാല്‍ മൂന്നിന് അവസാനിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസാണ് ഇക്കാര്യം അറിയിച്ചത്. റമദാൻ 30 ദിവസം പൂർത്തിയാക്കിയാൽ ഈ മാസം 30 പെരുന്നാൾ അവധിയിൽ കൂടിച്ചേരുന്ന ഔദ്യോഗിക അവധിയായിരിക്കും.

29 ന് ചന്ദ്രക്കല കണ്ടാൽ, ജോർജിയൻ കലണ്ടർ പ്രകാരം ഈദുല്‍ ഫിത്ര്‍ 30 നായിരിക്കും ആഘോഷിക്കുക. അതുവഴി സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ ഒന്ന് വരെ പെരുന്നാൾ അവധി ലഭിക്കും. ഇതേതുടര്‍ന്ന്, 29 മുതൽ ഏപ്രിൽ ഒന്ന് വരെ നാല് ദിവസത്തെ അവധി ലഭിക്കുന്നതാണ്. ശനിയാഴ്ച രാജ്യത്തെ മിക്ക ജീവനക്കാർക്കും വാരാന്ത്യമാണ്.

അതേസമയം, 29 ന് ചന്ദ്രനെ കാണാതിരിക്കുകയും റമദാൻ 30 ദിവസം നീണ്ടുനിൽക്കുകയും ചെയ്താൽ, ശവ്വാൽ മാസത്തിലെ ആദ്യദിവസം മാർച്ച് 31 ആയിരിക്കും. ഇത് 31 മുതൽ ഏപ്രിൽ രണ്ട് വരെ മൂന്ന് ദിവസത്തെ പെരുന്നാൾ അവധിയായി മാറും. ഈ സാഹചര്യത്തിൽ 29 മുതൽ ഏപ്രിൽ രണ്ട് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും.

ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച വാരാന്ത്യമായതിനാൽ ചില സർക്കാർ ജീവനക്കാർക്ക് പെരുന്നാളിന് ആറ് ദിവസം വരെ അവധി ലഭിക്കും. ഈ മാസം 30 ന് പെരുന്നാൾ വന്നാൽ ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസം 28 മുതൽ ഏപ്രിൽ 1 വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. 31 നാണ് പെരുന്നാൾ ആരംഭിക്കുന്നതെങ്കിൽ 28 മുതൽ ഏപ്രിൽ 2 വരെ ആറ് ദിവസത്തെ നീണ്ട വാരാന്ത്യം പെരുന്നാൾ അവധിയായി ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version