Posted By Ansa Staff Editor Posted On

Dubai airport; തീപ്പിടുത്തം; ദുബായ് വിമാനത്താവളത്തിൽ നിർത്തിവെച്ചിരുന്ന ചെക്ക്-ഇൻ നടപടികൾ പുനരാരംഭിച്ചു

നേരിയ തീപ്പിടുത്തം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ചെക്ക്-ഇൻ നടപടികൾ പുനരാരംഭിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് നേരിയ തീപ്പിടുത്തം ഉണ്ടായതായി അധികൃതർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ചെക്ക്-ഇൻ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. സിവിൽ ഡിഫൻസുമായി ചേർന്ന് തീ അതിവേഗതയിൽ നിയന്ത്രണവിധേയമാക്കി. മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version