Dubai police;ദുബൈയിൽ യാത്രക്കൊരുങ്ങുകയാണോ, എങ്കില്‍ നിങ്ങളുടെ വീടിനൊരു സൗജന്യ പൊലിസ് സംരക്ഷണമായാലോ?..

Dubai police; നിങ്ങളൊരു യാത്ര പോകുമ്പോള്‍ നിങ്ങളുടെ വീടിന്റെ സുരക്ഷയൊരുക്കേണ്ടത് അത്യാവശ്യമാണ്. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, വാതിലുകളും ജനലുകളും സുരക്ഷിതമാക്കുക, ലൈറ്റുകള്‍ ഓണാക്കി സൂക്ഷിക്കുക എന്നിവ നിങ്ങളുടെ വസ്തുവകകള്‍ മോഷ്ടാക്കളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ്. ഇതൊക്കെയുണ്ടെങ്കിലും വീടിന്റെ സുരക്ഷക്കായി നിങ്ങള്‍ക്ക് ദുബൈ പോലീസിന്റെ സഹായം തേടാം. വില്ലകളില്‍ താമസിക്കുന്നവര്‍ക്ക് അവരുടെ വീടുകള്‍ നിരീക്ഷിക്കാന്‍ സമീപ പ്രദേശങ്ങളിലെ പൊലിസ് പെട്രോളിങ്ങ് ഉപയോഗിക്കാം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വിമാനത്താവളത്തില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് ദുബൈ നിവാസികള്‍ക്ക് ഈ സേവനം നേടാം. കൂടാതെ ദുബൈക്ക് പുറത്തുള്ള ഒരാള്‍ക്ക് സ്മാര്‍ട്ട് ഹോം സെക്യൂരിറ്റി ആപ്പ് ഉപയോഗിച്ച് ഈ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാം. 

🔴സേവനത്തിനാവശ്യമായ വിവരങ്ങള്‍

1.അപേക്ഷകന്റെ എമിറേറ്റ്‌സ് ഐഡി നമ്പര്‍
2.ഇമെയില്‍ ഐഡി
3.മൊബൈല്‍ ഫോണ്‍ നമ്പര്‍
4.മക്കാനി നമ്പര്‍
5.വില്ല നമ്പര്‍
6.യാത്രായുടെ വിശദാംശങ്ങള്‍ (പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ തീയതികള്‍)
7.അടിയന്തിര സാഹചര്യങ്ങളില്‍ ആശയവിനിമയത്തിനുള്ള വിവരങ്ങള്‍ (പേര്, മൊബൈല്‍ ഫോണ്‍ നമ്പര്‍)

🔴സേവനത്തിനുള്ള വ്യവസ്ഥകള്‍

1.താമസം ദുബൈയിലായിരിക്കണം.
2.താമസസ്ഥലം ഒരു വീടായിരിക്കണം.
3.എല്ലാ ജനലുകളും പ്രവേശന കവാടങ്ങളും അടച്ചിരിക്കണം.
4.വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ലോക്കറുകളും അലമാരകളും സീല്‍ ചെയ്യാതെ സൂക്ഷിക്കണം.
5.ആഭരണങ്ങളും പണവും സുരക്ഷിതമായി ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കണം.

https://www.kuwaitoffering.com/uae-job-vacancy-sobha-constructions-llc-careers-latest-walk-in-interview

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version