Dubai police alert;ദുബായ്: ദുബായ് റോഡുകളിലെ ഏറ്റവും ഇടത് വശത്തുള്ള ഫാസ്റ്റ് ലെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തൊക്കെ? പരമാവധി വേഗത്തിലാണ് താന്‍ വാഹനമോടിക്കുന്നതെങ്കില്‍ ഈ അതിവേഗ ലെയിന്‍ തന്നെ വാഹനം ഓടിച്ചു പോകാം എന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. എന്നാല്‍ അത് ശരിയല്ലെന്ന് ദുബായ് പോലീസും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ഓര്‍മിപ്പിക്കുന്നു.
അതിവേഗ പാത ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ചില അടിസ്ഥാന നിയമങ്ങളുണ്ടെന്ന് ബോധവല്‍ക്കരണ സന്ദേശത്തില്‍ ദുബായ് പോലിസ് പറയുന്നു. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
- നിങ്ങള്‍ മറ്റൊരു വാഹനത്തെ മറികടക്കുന്ന സമയത്ത് മാത്രമേ ഫാസ്റ്റ് ലെയ്ന്‍ ഉപയോഗിക്കാവൂ. അല്ലാത്ത പക്ഷം അതിനെ സ്വതന്ത്രമായി വിടണം. ഫാസ്റ്റ് ലെയിനില്‍ നിങ്ങളുടെ പിറകില്‍ ഒരു വാഹനം വരുന്നുണ്ടെങ്കില്‍ അതിന് സൈഡ് കൊടുക്കാക്കാതിരിക്കുന്നത് നിയമവിരുദ്ധമാണ്. അതിവേഗ പാത ഓവര്‍ടേക്കിംഗിന് മാത്രമേ ഉപയോഗിക്കാവൂ.
- വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ എപ്പോഴും ഫാസ്റ്റ് ലെയിനിനു തൊട്ടു വലത് വശത്തുള്ള രണ്ടാമത്തെ പാത മാത്രമേ ഉപയോഗിക്കാവൂ. ഓവര്‍ടേക്ക് ചെയ്യാന്‍ നിങ്ങള്‍ അതിവേഗ പാത ഉപയോഗിച്ചുകഴിഞ്ഞാല്‍, ഉടന്‍ തന്നെ വലതുവശത്തുള്ള പാതയിലേക്ക് നീങ്ങണം.
- നിങ്ങള്‍ ഫാസ്റ്റ് ലെയിനില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെ പിറകില്‍ നിന്ന് വേഗതയേറിയ വാഹനം വരികയാണെങ്കില്‍ ഉടന്‍ തന്നെ അതിന് വഴി കൊടുക്കണം. നിങ്ങള്‍ വേഗതാ പരിധിക്കുള്ളിലാണ് വാഹനം ഓടിക്കുന്നതെങ്കിലും ഈ നിയമം പാലിക്കണം. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് വഴി കൊടുക്കാതിരുന്നാല്‍ 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷയായി ലഭിക്കുക.
- ഇനി ഫാസ്റ്റ് ലെയിനില്‍ നിങ്ങളുടെ മുന്നിലുള്ള ഡ്രൈവര്‍ നിങ്ങള്‍ക്ക് പോകാന്‍ വഴി നല്‍കുന്നില്ലെങ്കില്‍, മുമ്പിലുള്ള വാഹനത്തിന്റെ പിന്നാലെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ വാഹനമോടിക്കാന്‍ (ടെയില്‍ഗേറ്റിംഗ്) പാടില്ല. മറിച്ച് മുമ്പിലെ വാഹനത്തില്‍ നിന്ന് സുരക്ഷിത അകലം പാലിക്കുകയോ രണ്ടാമത്തെ ട്രാക്കിലേക്ക് മാറുകയോ ചെയ്യണം. മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതിരുന്നതാലും 400 ദിര്‍ഹമാണ് പിഴ.
- ഫാസ്റ്റ് ലെയിനില്‍ എപ്പോഴും എമര്‍ജന്‍സി വാഹനങ്ങള്‍ക്കാണ് മുന്‍ഗണന. ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, പോലിസ് തുടങ്ങിയവയുടെ വാഹനങ്ങള്‍ പിന്നില്‍ എത്തുന്നതിനു മുമ്പേ ഫാസ്റ്റ് ലെയിനില്‍ നിന്ന് മാറണം