Dubai rent; ദുബായിൽ കുതിച്ചുയർന്നു വാടക നിരക്ക്: ഏറ്റവും പുതിയ നിരക്കുകൾ ഇങ്ങനെ

Dubai rent;ഈ വർഷം മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റേറ) റെൻ്റൽ ഇൻഡക്‌സ് പുതുക്കിയതിന് ശേഷം ദുബായിലെ വാടക 15 ശതമാനം വരെ വർധിച്ചെന്ന് റിപ്പോർട്ട്. മിക്കയിടങ്ങളിലും 8 മുതൽ 15 ശതമാനം വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം പുതിയ ലീസുകളേക്കാൾ വാടകപുതുക്കുന്നവരുടെയെണ്ണം കൂടുതലാണ്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വില്ലകളുടെ വിഭാ​ഗത്തിൽ താങ്ങാനാവുന്ന വാടകയുള്ളവ 21 ശതമാനവും മുഖ്യധാരയിൽ 12 ശതമാനവും പ്രൈം ഡിസ്ട്രിക്റ്റുകളിൽ 1 ശതമാനവും വർധിച്ചു. അപ്പാർട്ട്‌മെൻ്റ് വിഭാഗത്തിൽ താങ്ങാനാവുന്ന വാടകയുള്ളവ 27%, മുഖ്യധാരയിലുള്ളവ 19% പ്രൈം ഡിസ്ട്രിക്റ്റുകളിൽ 14% ഉയർന്നിട്ടുണ്ടെന്ന് കുഷ്മാൻ & വേക്ക്ഫീൽഡ് കോർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2020-ലെ ഒന്നാം പാദത്തിലെ കോവിഡ്-19-ന് മുമ്പുള്ള പാദത്തേക്കാൾ 64 ശതമാനം കൂടുതലുള്ള വാടക, 2024 വർഷത്തേക്കാൾ 19 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ 14 പാദങ്ങളിലെ ഈ സ്ഥിരതയുള്ള വർദ്ധനവ് കൂടുതൽ പേർ അവരുടെ കരാറുകൾ പുതുക്കുന്നതിന് കാരണമായി

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version