Dubai road;ദുബൈ-അൽഐൻ റോഡിൽ പുതിയ എക്സിറ്റ് തുറന്നു. അൽഐൻ ദിശയിലെ എക്സിറ്റ് നമ്പർ 58ലൂടെ കടന്നാൽ അൽഫഖ മേഖലയിലേക്കുള്ള യൂടേൺ എടുക്കാൻ സൗകര്യമുണ്ടാകുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഈ മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ എക്സിറ്റെന്ന് അധികൃതർ പറഞ്ഞു.

അൽ ഐൻ റോഡിൽ അൽ ഫഖ മേഖലക്കടുത്തുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ എക്സിറ്റ് നിർമിച്ചത്. കൂടാതെ ദുബൈ-അൽ ലൈൻ റോഡിൽ 430 മീറ്റർ നീളത്തിൽ കുറഞ്ഞ വേഗതയുള്ള പാത നിർമാണം ഉൾപ്പെടുന്നതാണ് മറ്റ് ഗതാഗത പരിഷ്കാരങ്ങൾ.
എക്സിറ്റ് 58ലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ ഇത് സഹായിക്കും. നിലവിലുള്ള തുരങ്കത്തിൽനിന്നുള്ള എൻട്രിയും എക്സിറ്റും മെച്ചപ്പെടുത്തുന്നതിനും റോഡിലെ യു ടേൺ മെച്ചപ്പെടുത്തുന്നതിനുമായി പുതിയ റൗണ്ട് എബൗട്ടും നിർമിച്ചിട്ടുണ്ട്. കൂടാതെ, അൽ ഐനിലേക്ക് വാഹനങ്ങൾ പുറപ്പെടുന്നതിന് 600 മീറ്റർ ആക്സിലറേഷൻ പാതയുടെ നിർമാണവും പൂർത്തിയായി.