Dubai rta:പ്രവാസികളെ… യുഎഇയിൽ നവംബർ ഒന്ന് 10000 ദിർഹവും, സ്വർണ്ണ സമ്മാനവും നേടാൻ ഒരു കിടിലൻ അവസരം;എങ്ങനെയെന്നല്ലേ? അറിയാം

Dubai rta;ദുബായ്: നവംബര്‍ ഒന്ന് വെള്ളിയാഴ്ച പൊതുഗതാഗത ദിനം ആഘോഷിക്കുന്നത് പ്രമാണിച്ച് ദുബായിലെ മെട്രോ ഉള്‍പ്പെടെയുള്ള വിവിധ പൊതുഗതാഗത സംവിധാനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് 10 ലക്ഷം നോല്‍ പ്ലസ് പോയിന്റുകള്‍ നേടാന്‍ അവസരം. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യാണ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ നറുക്കെടുപ്പുകളും സമ്മാനങ്ങളും വിനോദ, മത്സര പരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ‘മിസ്റ്റീരിയസ് മാന്‍ ചലഞ്ച്’ വിജയികള്‍ക്ക് വിലപ്പെട്ട ക്യാഷ് പ്രൈസുകളും ഉണ്ട്. പൊതുഗതാഗത ദിനമായ നവംബര്‍ ഒന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ ഭാഗ്യശാലിക്ക് 50 ഗ്രാം സ്വര്‍ണക്കട്ടിയും 10,000 ദിര്‍ഹം ക്യാഷ് പ്രൈസും ലഭിക്കും. ഒക്ടോബര്‍ 28 തിങ്കളാഴ്ച മുതല്‍ നവംബര്‍ 1 വെള്ളി വരെയുള്ള മൂന്ന് ദിവസങ്ങളിലായാണ് ആഘോഷപരിപാടികള്‍ നടക്കുക.

ഇതിന്റെ ഭാഗമായി ആര്‍ടിഎ നിരവധി പ്രവര്‍ത്തനങ്ങളും പരിപാടികളും ഒരുക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും നവംബര്‍ ഒന്നിന് പൊതുഗതാഗത ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ വര്‍ഷത്തെ എഡിഷന്‍ ‘നിങ്ങള്‍ക്ക് നല്ലത്, ദുബായ്ക്ക് മികച്ചത്’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്. ആറ് വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ പൊതുഗതാഗത സംവധാനങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ആര്‍ടിഎ പാരിതോഷികം നല്‍കും. ഓരോ വിഭാഗത്തില്‍ നിന്നും മൂന്ന് വിജയികളെ തെരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും ‘പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ചാമ്പ്യന്‍’ എന്ന പദവി നല്‍കും.

ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 10 ല*ം നോല്‍+ പോയിന്റും റണ്ണറപ്പിന് 500,000 നോല്‍+ പോയിന്റും മൂന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 250,000 നോല്‍+ പോയിന്റും ലഭിക്കും. മൂന്ന് വിജയികളെയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ ആദരിക്കും. 2009 മുതല്‍ 2024 നവംബര്‍ 1 വരെ ഏറ്റവും കൂടുതല്‍ തവണ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്ന ഉപയോക്താവ്, 2024ലെ പൊതുഗതാഗത ദിനത്തിന്റെ ആഴ്ച മുതല്‍ ഏറ്റവും കൂടുതല്‍ തവണ അവ ഉപയോഗിക്കുന്ന ഉപയോക്താവ്, ഏറ്റവും കൂടുതല്‍ അവ ഉപയോഗിക്കുന്ന ആര്‍ടിഎ ജീവനക്കാരന്‍, ഏറ്റവും കൂടൂതല്‍ അവയില്‍ യാത്ര ചെയ്യുന്ന ഭിന്നശേഷിയുള്ളയാള്‍, മുതിര്‍ന്ന പൗരന്‍, വിദ്യാര്‍ഥി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുക.

ആഘോഷ പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളിലൊന്ന് ‘മിസ്റ്റീരിയസ് മാന്‍ ചലഞ്ച്’ ആണ്. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 30 ബുധനാഴ്ച മുതല്‍ നവംബര്‍ ഒന്ന് വെള്ളിവരെ മൂന്ന് ദിവസങ്ങളിലായി മെട്രോ സ്റ്റേഷനുകളില്‍ ‘മിസ്റ്റീരിയസ് മാന്‍’ തിരയണം. എല്ലാ ദിവസവും ഒരു വിജയിയെ പ്രഖ്യാപിക്കുകയും 10,000 ദിര്‍ഹം ക്യാഷ് പ്രൈസ് നല്‍കുകയും ചെയ്യും.

നവംബര്‍ 1 വെള്ളിയാഴ്ചത്തെ ഭാഗ്യ വിജയിക്ക് 50 ഗ്രാം സ്വര്‍ണ്ണ ബാറും 10,000 ദിര്‍ഹം ക്യാഷ് പ്രൈസും ലഭിക്കും. മെട്രോ, ട്രാം, പൊതു ബസുകള്‍, സമുദ്രഗതാഗതം എന്നിവ ഉള്‍പ്പെടുന്ന ആര്‍ടിഎയുടെ പൊതുഗതാഗത സേവനങ്ങള്‍ തിരഞ്ഞെടുത്ത് ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിന് നിവാസികളെയും സന്ദര്‍ശകരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ പൊതുഗതാഗത ദിനത്തിന്റെ തീം. നഗരത്തിലുടനീളമുള്ള പൊതുഗതാഗത സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും എത്തിച്ചേരാന്‍ സൈക്കിളുകള്‍, ഇ – സ്‌കൂട്ടറുകള്‍ നടത്തം തുടങ്ങിയ മറ്റ് സോഫ്റ്റ് മൊബിലിറ്റി ഓപ്ഷനുകളും പ്രോത്സാഹിപ്പിക്കുമെന്ന് ആര്‍ടിഎ കോര്‍പ്പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് സെക്ടര്‍ സിഇഒ അബ്ദുല്ല യൂസഫ് അല്‍ അലി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version