Dubai rta:ദുബൈ: ഇന്ന് ദുബൈ മെട്രോ സമയം നീട്ടി. പുലര്‍ച്ച മൂന്നു മുതല്‍ അര്‍ധരാത്രി 12 വരെ മോട്രോ സര്‍വിസ് നടത്തുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി ഇന്ന് ദുബൈ റൈഡിന്റെ അഞ്ചാമത് എഡിഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായാണ് നടപടി.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ആയിരക്കണക്കിന് കായിക പ്രേമികളാണ് ഫിറ്റ്‌നസ് ചലഞ്ചിലെ ഏറ്റവും ആകര്‍ഷകമായ ദുബൈ റൈഡില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റൈഡില്‍ പങ്കെടുക്കാന്‍ സ്വന്തമായി സൈക്കിള്‍ ഇല്ലാത്തവര്‍ക്ക് സൗജന്യമായി സൈക്കിള്‍ അനുവദിക്കുമെന്ന് ഓണ്‍ലൈന്‍ സേവന ദാതാക്കളായ കരീം അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ അഞ്ചിന് ദുബൈ റൈഡിന്റെ റൂട്ടുകള്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. സൈക്കിള്‍ യാത്രക്കാര്‍ രാവിലെ 6.15ന് യാത്ര ആരംഭിച്ച് എട്ടിന് അവസാനിപ്പിക്കും. ശൈഖ് സായിദ് റോഡിലൂടെ 12 കിലോമീറ്റര്‍ ദൂരത്തില്‍ നടക്കുന്ന സൈക്കിള്‍ യാത്രയില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. സൈക്കിള്‍ യാത്രക്കാര്‍ കുറഞ്ഞത് 30 കിലോമീറ്റര്‍ വേഗത നിലനിര്‍ത്തണമെന്നാണ് നിര്‍ദേശം.