Dubai walk project: സഞ്ചാരികളെ വരവേൽക്കുന്ന നഗരമാണ് ദുബായ്. എന്നാൽ ദുബായ് നിവാസികൾ പോലും നഗരം മുഴുവനായി കണ്ടുതീർക്കണം എന്നില്ല, എങ്ങനെ അതിന് സാധിക്കും എന്നതായിരുന്നു പ്രധാന ചോദ്യം. എന്നാൽ ഈ പരാതിക്ക് ഇപ്പോൾ പരിഹാരമായിരിക്കുകയാണ്. ദുബായ് നഗരം മുഴുവൻ കാൽനടയായി കണ്ടുതീർക്കാനുള്ള അവസരമാണ് വന്നുചേരുന്നത്. ദുബായ് വാക്ക് എന്ന് പേരിട്ടിരിക്കുന്ന വമ്പൻ പദ്ധതിയാണ് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിരിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഒരു ബൈസിക്കിൾ സൗഹൃദ നഗരമെന്ന നേട്ടത്തിനായി ഒരുപാട് പദ്ധതികൾ ദുബായ് നടപ്പാക്കുന്നുണ്ട്. അതിനിടയിലാണ് കാൽനട യാത്രക്കാരെ കൂടി ഉൾപ്പെടുത്തിയുള്ള വിപുലമായ പദ്ധതിക്ക് നഗരം ഒരുങ്ങുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ എക്‌സ് പോസ്‌റ്റിലൂടെയാണ് ദുബായ് നിവാസികളെ ഇക്കാര്യം അറിയിച്ചത്.
ഏകദേശം 3300 കിലോമീറ്റർ ദൈർഘ്യം വരുന്ന നടപ്പാതകളാണ് പദ്ധതിയുടെ ഭാഗമായി നഗരത്തിൽ നിർമ്മിക്കുക. മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, അൽ റാസ് എന്നീ രണ്ട് മേഖലകളിൽ ആരംഭിക്കുന്ന ഈ ബൃഹത്തായ പദ്ധതി വർഷം മുഴുവനും നഗരത്തെ കാൽനട സൗഹൃദമാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമാണ്. അതിനാൽ തന്നെ കാലാവസ്ഥാ വെല്ലുവിളികളെ മറികടക്കാനുള്ള സൗകര്യങ്ങളും ഇവയോടൊപ്പം അവതരിപ്പിച്ചേക്കും.
javascript:falseകറന്റ് ബില്ല് ഇപ്പോ കൂടിയതിന് പിന്നിലുളളത് ആ ചതി ; VD Satheesan
ഇടനാഴികളിലും കെട്ടിടങ്ങളോട് ചേർന്ന ഭാഗങ്ങളിലും നൂതനമായ പരീക്ഷണങ്ങളും ഇക്കാര്യത്തിൽ നടത്താൻ ഭരണകൂടം പദ്ധതിയിടുന്നുണ്ട്. 3300 കിലോമീറ്റർ നടപ്പാതയ്ക്ക് പുറമേ വേറെയും വലിയ നിർമ്മാണ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ദുബായ് നഗരത്തിൽ നടക്കും. അതുകൊണ്ട് തന്നെ വലിയ രീതിയിൽ ഇത് ചിലവും വരുമെന്നാണ് കണക്കാക്കുന്നത്.
110 കാൽനട പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമ്മാണം, 112 കിലോമീറ്റർ വാട്ടർഫ്രണ്ട് പാതകൾ, 124 കിലോമീറ്റർ ഹരിത നടപ്പാതകൾ, 150 കിലോമീറ്റർ ഗ്രാമീണ, പർവത കാൽനട പാതകൾ എന്നിവയും ഇതിന്റെ ഭാഗമായി പണികഴിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആദ്യഘട്ടത്തിൽ നേരത്തെ പറഞ്ഞ മ്യൂസിയം ഓഫ് ഫ്യൂച്ചർ, അൽ റാസ് എന്നീ മേഖലകളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക.
കൂടാതെ അൽ ബർഷ 2, അൽ ഖവാനീജ് 2, അൽ മിസാർ 1 തുടങ്ങിയ പ്രധാന മേഖലകളിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്ന് ഘട്ടങ്ങളിലായി ‘ദുബായ് വാക്ക്’ പദ്ധതി ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്, പിന്നീട് 160 മേഖലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും. നഗരപ്രദേശങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയിലേക്കുള്ള പാതകൾ ഇതിൽ ഉൾപ്പെടും.
ദുബായ് എമിറേറ്റിലൂടെ 6,500 കിലോമീറ്ററിലധികം പരസ്‌പരബന്ധിതമായ പാതകൾ സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്, അതിൽ 3,300 കിലോമീറ്റർ ആദ്യഘട്ടത്തിൽ നിർമ്മിക്കും. ഇതിന് ശേഷം 2,300 കിലോമീറ്റർ വരുന്ന നടപാതകൾ 2040ഓടെ പൂർത്തിയാക്കും. 2040ന് ശേഷം ബാക്കിയുള്ള 900 കിലോമീറ്റർ നീളമുള്ള അധിക പാതകൾ നിർമ്മിക്കാനുമാണ് പദ്ധതി.