
Dubai’s 5-year multiple-entry visa ;ഇന്ത്യക്കാര്‍ക്കായി ദുബൈയുടെ 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ; 180 ദിവസം വരെ യുഎഇയില്‍ തങ്ങാം
Dubai’s 5-year multiple-entry visa ;ദുബൈ: ഇന്ത്യന്‍ പൗരന്മാര്‍ക്കായി 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുമായി ദുബൈ. യുഎഇയിലെയും പ്രത്യേകിച്ച് ദുബൈയിലെയും ടൂറിസം മേഖലയില്‍ ഇത് വലിയ കുതിപ്പിനു കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. 2023ല്‍ പതിനേഴ് ലക്ഷത്തിലധികം അന്താരാഷ്ട്ര വിനോദ സഞ്ചാരികളാണ് ദുബൈ സന്ദര്‍ശിച്ചത്. ദുബൈ അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023 ല്‍ ഇരുപത്തിനാല് ലക്ഷം ഇന്ത്യന്‍ സഞ്ചാരികളാണ് ദുബൈയിലേക്ക് ഒഴുകി എത്തിയത്. 2022ല്‍ ദുബൈയില്‍ എത്തിയ ഇന്ത്യക്കാരുടെ എണ്ണം 18.4 ലക്ഷമായിരുന്നു.

എമിറേറ്റ് അവതരിപ്പിച്ച ഈ വിസ ലഭിക്കാന്‍ രണ്ടു മുതല്‍ അഞ്ചു ദിവസം വരെ എടുക്കുമെന്ന് അധികാരികള്‍ അറിയിച്ചു. 5 വര്‍ഷത്തെ കാലയളവുള്ള ഈ എന്‍ട്രി വിസ ഉപയോഗിച്ച് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് പല തവണ ദുബൈയില്‍ പോയി വരാം. ദുബൈ അവതരിപ്പിച്ച ഈ വിസ ഉപയോഗിച്ച് 90 ദിവസം വരെ ദുബൈയില്‍ താമസിക്കാം. വേണമെങ്കില്‍ ഇത് വീണ്ടും തൊണ്ണൂറ് ദിവസത്തേക്ക് കൂടി നീട്ടാനും കഴിയും. പക്ഷേ ഒരു വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതല്‍ ദുബൈയില്‍ തങ്ങാന്‍ ആവില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
ദുബൈ ഭരണാധികാരി ഷെയ്ഖ് റാഷിദ് അല്‍ മക്തൂം തുടങ്ങിയ D33 ദുബൈ സാമ്പത്തിക അജണ്ടയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ വിസ. ആഗോള തലത്തില്‍ ബിസിനസിനും വിനോദത്തിനും പേരുകേട്ട ഏറ്റവും പ്രധാനപ്പെട്ട മൂന്നു നഗരങ്ങളില്‍ ഒന്നായി ദുബൈയെ മാറ്റിയെടുക്കാനാണ് ഇതിലൂടെ ഉന്നം വയ്ക്കുന്നത്.
നൂറ്റാണ്ടുകളായി ഇന്ത്യയും യുഎഇയും തമ്മില്‍ ബന്ധമുണ്ട്. യുഎഇ ഒരു രാഷ്ട്രമായി രൂപപ്പെടുന്നതിനു മുമ്പേ ഇന്ത്യക്ക് എമിറേറ്റിലെ പല സ്ഥലങ്ങളുമായും ബന്ധമുണ്ട്.
ഗള്‍ഫ് മേഖലയില്‍ ഇന്ത്യക്ക് ഏറ്റവും ശക്തമായ വ്യാപാര ബന്ധവും നയതന്ത്ര ബന്ധവുമുള്ളത് യുഎഇയുമായാണ്. ഇതു തന്നെയാണ് യഎഇയുടെ ഈ നീക്കത്തിനു പിന്നിലെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
ബിസിനസിനും വിനോദത്തിനും പേരുകേട്ട ഏറ്റവും പ്രധാനപ്പെട്ട മൂന്നു നഗരങ്ങളിൽ ഒന്നായി ദുബൈയെ മാറ്റിയെടുക്കുന്നതിനൊപ്പം ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാനും രാജ്യം പദ്ധതിയിടുന്നു.

Comments (0)