Dubai geat online sale;ദുബൈ: ‘ഗ്രേറ്റ് ഓൺലൈൻ സെയിൽ’ന്റെ മൂന്നാം പതിപ്പിന് ഇന്ന് (മാർച്ച് 27) തുടക്കം. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ആണ് നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മാർച്ച് 30 ന് ഫെസ്റ്റിവൽ അവസാനിക്കും. ഫെസ്റ്റിവലിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർക്ക് 95 ശതമാനം വരെ ഇളവ് ലഭിക്കും.

ഫാഷൻ, ഇലക്ട്രോണിക്സ്, ബ്യൂട്ടി, ഹോംവെയർ, എന്നി മേഖലകളിലെ നിരവധി ഉൽപ്പന്നങ്ങൾ ഫെസ്റ്റിവലിൽ ഉണ്ട്. 2XL, 6th സ്ട്രീറ്റ്, ആമസോൺ, ബേബിഷോപ്പ്, ബെവർലി ഹിൽസ് പോളോ ക്ലബ്, കാർട്ടേഴ്‌സ്, ക്രേറ്റ് & ബാരൽ, ഡമാസ്, ഡ്യൂൺ ലണ്ടൻ, എസിറ്റി, ഇമാക്സ്, F5 ഗ്ലോബൽ, ഹോം സെന്റർ തുടങ്ങിയ ബ്രാൻഡുകളെല്ലാം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ജവാഹര ജ്വല്ലറി, ജംബോ, ലെഗോ, നംഷി, നൂൺ, നൈസ, പ്യൂമ, റീപ്ലേ, റിച്വൽസ്, സ്റ്റീവ് മാഡൻ, ദി വാച്ച് ഹൗസ്, വലൻസിയ ഷൂസ്, എക്സ്പ്രഷൻസ് തുടങ്ങിയ ബ്രാൻഡുകളും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
യുഎഇ ആസ്ഥാനമായുള്ള ഗിഫ്റ്റിംഗ് മാർക്കറ്റ്പ്ലേസായ ഫ്ലോവോയും, അഡ്മിറ്റാഡും 900,000-ത്തിലധികം ഉപഭോക്തൃ ഓർഡറുകൾ വിശകലനം ചെയ്ത് നടത്തിയ പഠനത്തിൽ 2025 റമദാനിൽ ഗിഫ്റ്റിംഗിൽ 150 ശതമാനം വർധനവ് ഉണ്ടായതായും ഓൺലൈൻ വിൽപ്പനയിൽ 10 ശതമാനം വർധനവ് ഉണ്ടായതായും കണ്ടെത്തി
