E-visa UAE; ജിസിസി രാജ്യങ്ങളിലെ റസിഡന്റ്സ് വിസക്കാര്‍ക്കും പൗരന്മാര്ക്കും യുഎഇ സന്ദര്‍ശിക്കാന്‍ ഇ-വിസ ലഭിക്കും. കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും പൗരന്മാര്ക്കുമാണ് ഇ-വിസ ലഭിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
പൗരന്മാര്ക്ക് 60 ദിവസത്തെയും വിദേശികള്‍ക്ക് 30 ദിവസത്തേയും വിസയാണ് ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു തവണ തുല്യ കാലയളവിലേക്ക് ഇ-വിസ പുതുക്കാനും കഴിയും. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കാലാവധിയുള്ള ജിസിസി വിസയും ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ടും ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ ഉണ്ടായിരിക്കണമെന്നതാണ് നിബന്ധന.
ഇതിനായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്റ്സി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ വെബ്സൈറ്റ്, സ്മാര്‍ട്ട് ആപ്പ് മുഖേന അപേക്ഷ സമര്‍പ്പിക്കാം.