
ഈദ് അൽ ഫിത്തർ 2025: യുഎഇ നിവാസികളോട് മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം
യുഎഇയിൽ നാളെ മാർച്ച് 29 ശനിയാഴ്‌ച റമദാൻ 29 ന് മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് ഫത്വ കൗൺസിൽ ആഹ്വാ നം ചെയ്തു. റമദാൻ 29 തികയുന്ന ദിവസമെന്ന നിലയിൽ ശനിയാഴ്‌ച മാസപ്പിറ കാണാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് നിർദേശം.

നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ ഉപയോഗിച്ചോ നിരീക്ഷിക്കുന്നതിനിടെ ചന്ദ്രക്കല കണ്ടാൽ ഉ ടൻ തന്നെ യു.എ.ഇ മാസപ്പിറ ദർശന സമിതിയെ വിവരം അറിയിച്ച് അവരുടെ സാക്ഷ്യം രജിസ്റ്റർ ചെയ്യണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.

Comments (0)