തിരുവനന്തപുരം: വീണ്ടും ഇന്ത്യയിൽ താമര വിരിയുമോ? വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ഇന്ത്യ ആവേശത്തിലാണ്. ഇന്ത്യ സഖ്യം ഓപ്പത്തിനൊപ്പമുണ്ടെങ്കിലും ലീഡ് എൻ ഡി എ യ്ക്ക് തന്നെയാണ്. വാരണാസിയിൽ മോഡിയുടെ ഭൂരിപക്ഷം കുറഞ്ഞതും ആശങ്കയുളവാക്കിയിരുന്നു. ഇപ്പോൾ 79566 ലീഡോടെ പ്രധാനമന്ത്രി മുന്നേറിക്കൊണ്ടിരിക്കുന്നു.
യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
സംസ്ഥാനത്ത് എപ്പോഴത്തേയും പോലെ യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. യു ഡി എഫ് 17 സീറ്റില്‍ മുന്നേറുമ്പോള്‍ എല്‍ ഡി എഫിന് 1 ലീഡിലേക്ക് കുറഞ്ഞിരിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 2 സീറ്റ് ലീഡ് നേടിക്കൊണ്ട് സുരേഷ്ഗോപി തൃശൂരിലും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും എന്‍ ഡി എ യ്ക്ക് കേരളത്തിലെ ബി ജെ പി യുടെ പ്രതീക്ഷ തുറന്നിരിക്കുകയാണ്. 61534 വോട്ടാണ് സുരേഷ്ഗോപിയുടെ ലീഡ്. വടകരയിൽ യു ഡി എഫിന്റെ ഷാഫി പറമ്പിൽ ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നേറുന്നു. 215537 ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്.
ദേശീയ തലത്തില്‍ എന്‍ ഡി എ ആണ് മുന്നില്‍. 300 സീറ്റുകളിലാണ് എന്‍ ഡി എ ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യം 224 ആയി കൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ 19 സീറ്റിലും മുന്നേറുന്നുണ്ട്.