തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ കഴിയുമ്പോൾ ഇന്ത്യ ആവേശത്തിലാണ്. ഇന്ത്യ സഖ്യത്തിന് എവിടെയാണ് പിഴച്ചത്? പ്രതീക്ഷകളെല്ലാം വിഫലമാക്കിക്കൊണ്ട് എൻ ഡി എ ലീഡ് ചെയ്യുന്നു. വാരണാസിയിൽ മോഡിയുടെ കനത്ത ഭൂരിപക്ഷം 79566 ലീഡോടെ മുന്നേറിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്ത് ശശി തരൂർ 15100 വോട്ടുകൾക്ക് ലീഡ് പിടിച്ചെടുത്തു.
യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
സംസ്ഥാനത്ത് എപ്പോഴത്തേയും പോലെ യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ തീ പാറുന്ന പോരാട്ടം ആണ് നടക്കുന്നത്. എന്നിരുന്നാലും ഇത്തവണ കേരളത്തിന്റെ തൂക്കം വലത്തോട്ടാണ്. യു ഡി എഫ് 18 സീറ്റില്‍ മുന്നേറുമ്പോള്‍ എല്‍ ഡി എഫ് 2 ലീഡിലേക്ക് കുറഞ്ഞിരിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 1 സീറ്റ് നേടിക്കൊണ്ട് സുരേഷ്ഗോപി തൃശൂരിൽ എന്‍ ഡി എ യ്ക്ക് കേരളത്തിലെ ബി ജെ പി യുടെ മുദ്ര ഉറപ്പിച്ചിരിക്കുന്നു. 73120 വോട്ടാണ് സുരേഷ്ഗോപിയുടെ ലീഡ്. വടകരയിൽ യു ഡി എഫിന്റെ ഷാഫി പറമ്പിൽ ലീഡ് ചെയ്യുന്നു. തൃശൂർ ഇത്തവണ സുരേഷ് ഗോപി അങ്ങ് എടുത്തു. ഒരുപാട് നാളത്തെ ട്രോളുകൾ ഇന്ന് ചരിത്രമായി യാഥാർഥ്യമാകുന്നു. വിജയം സുനിശ്ചിതം. ആഘോഷം തുടങ്ങിക്കഴിഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നേറുന്നു. 328460 ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്.
ദേശീയ തലത്തില്‍ എന്‍ ഡി എ ആണ് മുന്നില്‍. 293 സീറ്റുകളിലാണ് എന്‍ ഡി എ ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യം 233 ആയി കൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ 17 സീറ്റിലും മുന്നേറുന്നുണ്ട്. ഞെട്ടിക്കുന്ന അട്ടിമറി ഭൂരിപക്ഷങ്ങളാണ് കണ്ട് കൊണ്ടിരിക്കുന്നത്. ചൂട് പിടിക്കുന്ന രാഷ്ട്രീയ ചർച്ചകളോടെ ഇന്ത്യ ഉറ്റുനോക്കുന്നു.