Posted By Ansa Staff Editor Posted On

Emirates draw; എമിറേറ്റ്സ് ഡ്രോ: വമ്പൻ ഭാഗ്യം തെന്നിമാറിപ്പോയത് ഒരക്കം അകലെ: പ്രവാസിക്ക് നഷ്ടമായത് 100 മില്യൺ ദിർഹം

ഈ ആഴ്ച്ച എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനങ്ങൾ നേടിയത് 6190 പേർ. മൊത്തം AED 965,500-ത്തിന് മുകളിൽ സമ്മാനത്തുകയും ഇവർ പങ്കിട്ടു.തുർക്കിയിൽ നിന്നുള്ള അലി സെയ്ദി മെ​ഗാ7 നറുക്കെടുപ്പിൽ ഏഴിൽ ആറ് അക്കങ്ങൾ മാച്ച് ചെയ്ത് AED 250,000 നേടി. ഒറ്റ അക്കത്തിനാണ് അദ്ദേഹത്തിന് ​ഗ്രാൻഡ് പ്രൈസ് നഷ്ടമായത്. ഭാ​ഗ്യമുള്ളയാൾ (lucky guy) എന്ന പേരിൽ അറിയപ്പെടുന്ന അലി, ഇതിന് മുൻപ് ഒറ്റ ഡ്രോയിൽ 39 തവണ വിജയിച്ചിട്ടുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

“ഇത്തവണത്തെ വലിയ വിജയത്തിൽ ഞാൻ അത്യധികം സന്തോഷവാനാണ്.” അലി സെയ്ദി പറയുന്നു. നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ വാഹനം നിർത്തി ഞാൻ പരിശോധിച്ചു. എനിക്ക് വിശ്വസിക്കാനായില്ല, ഈ വിജയം”

ഇസ്താംബൂളിലെ ഒരു ലോജിസ്റ്റിക്സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് അലി സെയ്ദി. സമ്മാനത്തുകയുടെ ഒരു പങ്ക് നിക്ഷേപിക്കാനും ബാക്കി കാരുണ്യപ്രവർത്തികൾക്കായി മാറ്റിവെക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം. സ്ഥിരമായി ​ഗെയിം കളിക്കുന്നവർക്ക് ഭാ​ഗ്യം ഒരുനാൾ ഉറപ്പായും വരും എന്നാണ് അലി പറയുന്നത്.

ആന്ധ്രാപ്രദേശിൽ നിന്നുള്ള നാതി ദുർ​ഗപ്രസാദ് ആണ് മറ്റൊരു വിജയി. 23 വയസ്സുകാരനായ അദ്ദേഹം മെ​ഗാ7 ടോപ് റാഫ്ൾ സമ്മാനമായ AED 70,000 നേടി. രണ്ടു മാസമേ ആയിട്ടുള്ള നാതി, ​ഗെയിം കളിച്ചു തുടങ്ങിയിട്ട്.

“ഇത് വലിയൊരു മാറ്റം എന്റെ ജീവിതത്തിൽ ഉണ്ടാക്കും. ഇതിൽ നിന്നും 25% ചാരിറ്റിക്കായി ചെലവഴിക്കും. ബാക്കി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാനാണ് ഉപയോ​ഗിക്കുക.” – നാതി പറയുന്നു.

മലയാളിയായ മുഹമ്മദ് ഷിഹാബാണ് മറ്റൊരു വിജയി. ഐ.ടി ടെക്നീഷ്യനായ ഷിഹാബ്, ഫാസ്റ്റ്5 ടോപ് റാഫ്ൾ സമ്മാനമായ AED 50,000 നേടി. 20 ദിവസമേ ആയിട്ടുള്ളൂ ഷിഹാബ് ​ഗെയിം കളിച്ചു തുടങ്ങിയിട്ട്.

“അച്ചന്റെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ ഈ പണം ഉപയോ​ഗിക്കും. ഇത് വലിയ സഹായമാണ് എനിക്ക്.“ – ഷിഹാബ് പറഞ്ഞു.

ജൂലൈ അഞ്ച് മുതൽ ഏഴ് വരെ യു.എ.ഇ സമയം രാത്രി 9 മണിക്ക് അടുത്ത നറുക്കെടുപ്പ് നടക്കും. എമിറേറ്റ്സ് ഡ്രോയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ലൈവ് സ്ട്രീം കാണാം. ഇപ്പോൾ തന്നെ നമ്പറുകൾ ബുക്ക് ചെയ്യാം. അപ്ഡേറ്റുകൾക്ക് ഫോളോ ചെയ്യാം @emiratesdraw അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 ഇ-മെയിൽ customersupport@emiratesdraw.com അല്ലെങ്കിൽ സന്ദർശിക്കാം emiratesdraw.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *