Emirates ID in uae;ഡിജിറ്റൽ എമിറേറ്റ്സ് ഐഡി മൊബൈൽ ഫോണിൽ ലഭ്യമാക്കാൻ നാലുവഴികൾ; അറിയേണ്ടതെല്ലാം

Emirates ID in uae;ദുബായ്: യുഎഇയില്‍, എമിറേറ്റ്സ് ഐഡിയാണ് റസിഡന്‍സിയുടെ പ്രാഥമിക തെളിവ്. എല്ലായ്പ്പോഴും അത് കൈവശമുണ്ടാവണം. എന്നാല്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡ് എപ്പോഴും കൈയില്‍ കൊണ്ടുനടക്കുന്നത് അത് നഷ്ടപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും. അത് നഷ്ടപ്പെട്ടാല്‍ രണ്ടാമതൊന്ന് എടുക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അതിന്റെ ഡിജിറ്റല്‍ പകര്‍പ്പ് നിങ്ങളുടെ മൊബൈലില്‍ ഉണ്ടെങ്കില്‍ പിന്നെ എപ്പോഴും അത് എടുത്തുനടക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാവും. ഏത് സമയത്ത് വേണമെങ്കിലും അത് ബന്ധപ്പെട്ടവര്‍ക്ക് പരിശോധനയ്ക്കായി നല്‍കാനും ഡിജിറ്റല്‍ ഐഡിയിലൂടെ സാധിക്കും. ഡിജിറ്റല്‍ എമിറേറ്റ്‌സ് ഐഡി ഫോണില്‍ ആക്‌സസ് ചെയ്യാനുള്ള നാല് വഴികള്‍ ഇവയാണ്..

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

1. ആപ്പിള്‍ വാലറ്റില്‍ ചേര്‍ക്കുക

നിങ്ങളുടെ എമിറേറ്റ്സ് ഐഡി നേരിട്ട് ആപ്പിള്‍ വാലറ്റിലേക്ക് ചേര്‍ക്കാന്‍ നിങ്ങളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതിനായി ‘UAEICP’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും നിങ്ങളുടെ ആപ്പിള്‍ വാലറ്റില്‍ ചേര്‍ക്കാന്‍ നിങ്ങളുടെ ഡിജിറ്റല്‍ എമിറേറ്റ്‌സ് ഐഡി ആക്സസ് ചെയ്യുകയും വേണം.

2. യുഎഇ പാസ് ആപ്പ് വഴി

ഒരൊറ്റ അക്കൗണ്ട് ഉപയോഗിച്ച് നിരവധി സര്‍ക്കാര്‍ വെബ്സൈറ്റുകളിലേക്ക് സൈന്‍ ഇന്‍ ചെയ്യാനും ആയിരക്കണക്കിന് സേവനങ്ങളിലേക്ക് പ്രവേശനം നല്‍കാനും നിങ്ങളെ അനുവദിക്കുന്ന ആപ്പാണ് യുഎഇ പാസ്. യുഎഇ പാസ് ആപ്പ് വഴി നിങ്ങളുടെ എമിറേറ്റ്സ് ഐഡി ആക്സസ് ചെയ്യാന്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

– ആദ്യം ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ എമിറേറ്റ്സ് ഐഡി നമ്പര്‍ നല്‍കി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും മുഖം തിരിച്ചറിയല്‍ വഴി നിങ്ങളുടെ ഐഡന്റിറ്റി ഉറപ്പുവരുത്തുകയും ചെയ്യുക.
– അടുത്തതായി, നിങ്ങളുടെ പുതിയ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഹോം പേജിലെ ‘ആഡ് ഡോക്യുമെന്റ്’ ടാപ്പുചെയ്യുക.
– ശേഷം താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ‘ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി’ എന്ന വിഭാഗം തെരഞ്ഞെടുക്കുക.
– തുടര്‍ന്ന് എമിറേറ്റ്‌സ് ഐഡി കാര്‍ഡ് തെരഞ്ഞെടുക്കുക. അപ്പോള്‍ നിങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യണം. തുടര്‍ന്ന് ആപ്പ് നിങ്ങളുടെ ഡിജിറ്റല്‍ എമിറേറ്റ്‌സ് ഐഡി ഡോക്യുമെന്റ് ഫോള്‍ഡറിലേക്ക് ചേര്‍ക്കും.
– നിങ്ങളുടെ മൊബൈല്‍ സ്‌ക്രീനിന്റെ താഴെയുള്ള ‘രേഖകള്‍’ എന്നതില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ എമിറേറ്റ്സ് ഐഡി കാണാനും അതിന്റെ പിഡിഎഫ് പതിപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
– എമിറേറ്റ്‌സ് ഐഡിക്ക് പുറമേ, നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി, റെസിഡന്‍സി പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുള്‍പ്പെടെ മറ്റ് ഔദ്യോഗിക സര്‍ക്കാര്‍ രേഖകളും ആപ്പില്‍ ലഭ്യമാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

3. ‘UAEICP’ ആപ്പ് വഴി

ആപ്പിളിലും ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ‘UAEICP’ ആപ്പ് ലഭ്യമാണ്. നിങ്ങളുടെ ഡിജിറ്റല്‍ എമിറേറ്റ്‌സ് ഐഡി കാണുന്നതിന്, നിങ്ങള്‍ യുഎഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ ഹോംപേജിലെ ‘എമിറേറ്റ്‌സ് ഐഡി’ വിഭാഗം തെരഞ്ഞെടുക്കുക. അടുത്തതായി, നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക, നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിയുടെ ഡിജിറ്റല്‍ പതിപ്പ് നിങ്ങള്‍ക്ക് കാണാനാകും. നിങ്ങള്‍ക്ക് എമിറേറ്റ്‌സ് ഐഡി പിഡിഎഫ് ആയി ഡൗണ്‍ലോഡ് ചെയ്യാനും ഓഫ്ലൈനായി ആക്സസ് ചെയ്യാനും കഴിയും.

4. ക്യുആര്‍ കോഡ് വഴി

നിങ്ങളുടെ എമിറേറ്റ്സ് ഐഡി താല്‍ക്കാലികമായി മൊബാലില്‍ ലഭിക്കുന്നതിന് ഒരു ക്യുആര്‍ കോഡ് ഉണ്ടാക്കിയാലും മതിയാവും. ‘UAEICP’ ആപ്പ് വഴിയാണ് നിങ്ങള്‍ക്ക് ഒരു ക്യആര്‍ കോഡ് സൃഷ്ടിക്കാനാവുക. പാസ്പോര്‍ട്ട്, ഏകീകൃത നമ്പര്‍, എമിറേറ്റ്‌സ് ഐഡി നമ്പര്‍ ഇവയില്‍ ഏതെങ്കിലുമൊന്ന് നല്‍കണം.

– ആദ്യം, ആപ്പ് തുറന്ന് ഹോം പേജിലെ ‘എമിറേറ്റ്‌സ് ഐഡി ക്യുആര്‍ കോഡ്’ ടാപ്പ് ചെയ്യുക.
– തുടര്‍ന്ന് നിങ്ങളുടെ രാജ്യം, പാസ്പോര്‍ട്ട് തരം, പാസ്പോര്‍ട്ട് നമ്പര്‍, ജനന തീയതി, ‘സ്പോണ്‍സര്‍ നമ്പര്‍’ എന്നിവ നല്‍കുക. നിങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള ആളുകളുടെ എണ്ണത്തെയാണ് സ്‌പോണ്‍സര്‍ നമ്പര്‍ കൊണ്ട് അര്‍ഥമാക്കുന്നത്. നിങ്ങള്‍ക്ക് ആശ്രിതര്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ‘0’ നല്‍കുക.
– ശേഷം ‘സമര്‍പ്പിക്കുക’ ബട്ടണ്‍ ടാപ്പുചെയ്യുക.
– ഇതോടെ നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിയുടെ എല്ലാ വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ക്യൂആര്‍ കോഡ് നിങ്ങള്‍ക്ക് ലഭിക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിക്കു പകരം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version