Emirates id in uae;വിസ ഇല്ലാതെ പോലും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം; എമിറേറ്റ്സ് ഐഡി കൊണ്ട് ചില്ലറയല്ല ഗുണം

Emirates id in uae; എല്ലാ യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി (ICP) നൽകുന്ന നിർബന്ധിത തിരിച്ചറിയൽ കാർഡാണ് എമിറേറ്റ്സ് ഐഡി. കാർഡ് ഉടമയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളെല്ലാം തന്നെ ഉൾക്കൊള്ളുന്നതാണ് ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുള്ള ഈ ഐഡി കാർ‍ഡ്. എല്ലാ സമയത്തും എമിറേറ്റ് ഐഡി വ്യക്തികൾ കൈവശം വെക്കേണ്ടതുണ്ട്. വെറുമൊരു ഐഡി കാർഡ് മാത്രമല്ലിത്. എമിറേറ്റ്സ് ഐഡിയുടെ പ്രധാന്യത്തെ കുറിച്ച് വിശദമായി അറിയാം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

രാജ്യത്തേക്കുള്ള എൻട്രി/എക്സിറ്റ് ആവശ്യങ്ങൾക്ക്

എമിറേറ്റ്സ് ഐഡി ഇല്ലെങ്കിലും എമിഗ്രേഷൻ/ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ നടത്താനാകുമെങ്കിലും ഐഡിയുള്ളവർക്ക് മുൻതൂക്കം ലഭിക്കും. ഐഡി ഉള്ളവർക്ക് ഫേഷ്യൽ സ്കാൻ ഉപയോഗിച്ച് ഇ-ഗേറ്റുകളിലൂടെ ബോർഡിംഗ് പാസ് ഉപയോഗിച്ച് എൻട്രിയും എക്സിറ്റും സാധ്യമാകും.

വിസ ഇല്ലാതെ തന്നെ യാത്ര ചെയ്യാം

വിസ ഇല്ലാതെയോ അല്ലെങ്കിൽ വിസ ഓൺ അറൈവൽ സംവിധാനം ഉപയോഗപ്പെടുത്തിയോ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.

എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ഇന്ധനത്തിന് പണമടക്കാം

യുഎഇയിലെ തെരഞ്ഞെടുത്ത ചില പെട്രോൾ സ്റ്റേഷനുകളിൽ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് നിങ്ങൾക്ക് പണം നൽകാൻ സാധിക്കും.

അഡ്നോക് സ്റ്റേഷനിൽ നിന്നാണ് ഇന്ധനം അടിക്കുന്നതെങ്കിൽ അവിടെ നിന്ന് അഡ്നോക് വാലറ്റിനായി രജിസ്റ്റർ ചെയ്ത് എമിറേറ്റ്സ് ഐഡി വാലറ്റുമായി ലിങ്ക് ചെയ്ത് ഫണ്ട് ലോഡ് ചെയ്യാം. പിന്നീട് ക്രെഡിറ്റ് കാർഡിന് പകരം ധൈര്യമായി എമിറേറ്റ്സ് ഐഡി സ്വൈപ്പ് ചെയ്യാം.

ഹെൽത്ത് ഇൻഷുറൻസ് കാർഡ് ഇല്ലേ?, സാരില്ല എമിറേറ്റ്സ് ഐഡി ഉണ്ടല്ലോ

മുൻപ് ആരോഗ്യസേവനങ്ങൾ ലഭ്യമാകുന്നതിന് പ്രത്യേക ഹെൽത്ത് കാർഡുകൾ ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം സേവനങ്ങൾക്കും ഇൻഷുറൻസ് ആവശ്യങ്ങൾക്കും എമിറേറ്റ്സ് ഐഡി മതി

വിസ സ്റ്റാറ്റസ് പരിശോധിക്കാം

വിസയുടെ സ്റ്റാറ്റസ് അറിയാൻ എമിറേറ്റ്സ് ഐഡി മാത്രം മതി. ജിഡിആർഎഫ്എ (ദുബായ്) അല്ലെങ്കിൽ ഐസിപി (യുഎഇ) വെബ്സൈറ്റുകളിൽ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പരിശോധിക്കാം

ട്രാവൽ ബാൻ ഉണ്ടോയെന്ന് അറിയാം

ദുബായ് പോലീസ് ആപ്ലിക്കേഷനോ അല്ലെങ്കിൽ ഐസിപി വെബ്സൈറ്റോ ഉപയോഗിച്ച് ട്രാവൽ ബാൻ ഉണ്ടോയെന്ന് പരിശോധിക്കാം. സർവ്വീസ് സെക്ഷൻ എന്ന ഓപ്ഷനിൽ ട്രാവൽ ബാൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അവിടെ നിങ്ങളുടെ എമിറേറ്റ്സ് ഐഡി നൽകിയാൽ മതിയാകും.

ഡ്രൈവിങ് ലൈസൻസ് നേടാൻ

ഡ്രൈവിങ് ലൈസൻസ് നേടുന്നത് യുഎഇയിൽ അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷക്കുന്നതിന് എമിറേറ്റ്സ് ഐഡി നിർബന്ധമാണ്.

സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version