Travel alert:ചെറിയ പെരുന്നാൾ അവധിക്കാലത്തെ ഏറ്റവും തിരക്കേറിയ ദിവസങ്ങളേതെന്ന് അറിയിച്ചിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻ. തിരക്കേറിയ സമയത്ത് എങ്ങനെ ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കും എന്നതിനെക്കുറിച്ചും എയർലൈൻ വ്യക്തമാക്കി. ടെർമിനൽ 3ൽ മാർച്ച് 28, 29, ഏപ്രിൽ 5, 6 തീയതികളിൽ തിരക്കനുഭവപ്പെടുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

യാത്രക്കാർ ഫ്ലൈറ്റ് പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്താൻ എമിറേറ്റ്സ് നിർദേശിക്കുന്നു. കൂടാതെ, ബോർഡിംഗ് സമയം ശ്രദ്ധിക്കുകയും ഡിപ്പാർച്ചർ ഗേറ്റിൽ സമയത്ത് എത്തുകയും വേണം. ചെക്ക്-ഇൻ പ്രക്രിയ വേഗത്തിലാക്കാൻ, എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാർക്ക് താഴെ പറയുന്ന വഴികളിൽ ചെക്ക്-ഇൻ ചെയ്യാവുന്നതാണ്.
1) ഫ്ലൈറ്റ് പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് തന്നെ എമിറേറ്റ്‌സ് വെബ്‌സൈറ്റിലും ആപ്പിലും ഓൺലൈൻ ചെക്ക്-ഇൻ ആരംഭിക്കും.
2) പുറപ്പെടുന്നതിന് 24 മണിക്കൂർ മുതൽ നാല് മണിക്കൂർ മുമ്പ് വരെ (യുഎസിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള ഒഴിവാക്കൽ) ഐസിഡി ബ്രൂക്ക്ഫീൽഡ് പ്ലേസിലെ എമിറേറ്റ്സ് സിറ്റി ചെക്ക്-ഇൻ, ട്രാവൽ സ്റ്റോർ എന്നിവ സന്ദർശിക്കുക.
3) യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുമ്പ് ഐസിഡി ബ്രൂക്ക്ഫീൽഡ് പ്ലേസിലെ എമിറേറ്റ്സ് സിറ്റി ചെക്ക്-ഇൻ, ട്രാവൽ സ്റ്റോർ എന്നിവയും ഉപയോഗിക്കാം. അതേസമയം യുഎസ് യാത്രക്കാർക്ക് ഈ സൗകര്യം ലഭിക്കില്ല.
4) യാത്രക്കാർക്ക് അവരുടെ താമസസ്ഥലത്ത് നിന്നോ ഹോട്ടലിൽ നിന്നോ വീട്ടിൽ നിന്ന് ചെക്ക്-ഇൻ ബുക്ക് ചെയ്യാം.
5) വടക്കൻ എമിറേറ്റുകളിൽ നിന്നുള്ള യാത്രക്കാർക്ക് അവരുടെ വിമാനത്തിന് 24 മുതൽ 4 മണിക്കൂർ മുമ്പ് വരെ അജ്മാൻ സെൻട്രൽ ബസ് ടെർമിനലിൽ ചെക്ക് ഇൻ ചെയ്യാം.
6) യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 90 മിനിറ്റ് മുമ്പ് പാസ്‌പോർട്ട് വെരിഫിക്കേഷൻ പൂർത്തിയാക്കണം. പ്രീമിയം ഇക്കണോമി അല്ലെങ്കിൽ ഇക്കണോമി ക്ലാസിൽ ബുക്ക് ചെയ്തവർ യാത്രക്ക് 60 മിനിറ്റ് മുമ്പ് അവരുടെ ഗേറ്റിൽ എത്തണമെന്നും ഫസ്റ്റ് അല്ലെങ്കിൽ ബിസിനസ് ക്ലാസിൽ ബുക്ക് ചെയ്തവർ പുറപ്പെടുന്നതിന് 45 മിനിറ്റ് മുമ്പ് അവരുടെ ഗേറ്റിൽ എത്തണമെന്നും നിർദ്ദേശിക്കുന്നു.
7) വിമാനം പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോർഡിംഗ് ഗേറ്റുകൾ അടക്കും, വൈകിയെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ കഴിയില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു.
8) വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം പുറപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ, ചെക്ക്-ഇൻ, ഗേറ്റ് അടയ്ക്കൽ സമയങ്ങൾ കാരിയർ കർശനമായി പാലിക്കും.
