Emirates lucky Draw ; ദുബായ്: 2025 ല്‍ ആവേശകരമായ പുതിയ ഗെയിമുമായി എമിറേറ്റ്സ് ഡ്രോ. ദിവസേന രണ്ട് നറുക്കെടുപ്പുകള്‍ വീതം ഉണ്ടാകും. PICK2 എന്ന് പേരിട്ടിരിക്കുന്ന ഗെയിമില്‍ പ്രോഗ്രസീവ് പ്രൈസ് പൂള്‍, ഗ്രോയിങ് ഗ്യാരണ്ടീഡ് പോട്ട് എന്നിവയാണ് ഗെയിമിനെ വ്യത്യസ്തമാക്കുന്നത്. ഓരോ ടിക്കറ്റിനൊപ്പം സമ്മാനവും കൂടുമെന്നതാണ് ഗെയിമിന്‍റെ പ്രത്യേകത. വെറും 10 ദിര്‍ഹം ചെലവാക്കിയാല്‍ മാത്രം മതി. ലോകത്തിന്‍റെ ഏത് കോണിലുമിരുന്ന് ഗെയിം കളിക്കാം. യുഎഇ സമയം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കും രാത്രി എട്ട് മണിയ്ക്കുമാണ് നറുക്കെടുപ്പ് നടക്കുക.
ജനുവരി ആറ് (ഇന്ന്) മുതലാണ് നറുക്കെടുപ്പ് നടക്കും. 20 അക്കങ്ങളില്‍ രണ്ടെണ്ണം മാത്രം തെരഞ്ഞെടുത്താണ് ഗെയിം കളിക്കുക. ദിവസവുമുള്ള സമ്മാനങ്ങൾ നേടാൻ ഒന്നോ അല്ലെങ്കിൽ രണ്ട് നമ്പറോ മാച്ച് ചെയ്യണം. ആദ്യ ആഴ്ച്ചയും മൂന്നാമത്തെ ആഴ്ച്ചയും പങ്കെടുക്കുന്നവർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പോട്ട് വഴി ജയിക്കാനുള്ള സാധ്യത ഇരട്ടിയാക്കാം. എല്ലാ രണ്ടാഴ്ച്ചയും കൂടുമ്പോൾ ഒരു ഭാഗ്യശാലിയെ തെരഞ്ഞെടുക്കും. ഗെയിം കളിക്കാൻ emiratesdraw.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടാതെ IOS, Android മൊബൈൽ ആപ്പിലും കളിക്കാം. കളിക്കേണ്ടത് ഇങ്ങനെ- 1. emiratesdraw.com അല്ലെങ്കിൽ app വഴി രജിസ്റ്റർ ചെയ്യുക, 2. PICK2 സെലക്റ്റ് ചെയ്ത് നറുക്കെടുപ്പ് തെരഞ്ഞെടുക്കുക, 3.1 മുതൽ 20 വരെയുള്ള അക്കങ്ങളിൽ രണ്ടെണ്ണം തെരഞ്ഞെടുക്കണം. അല്ലെങ്കിൽ ഐക്കൺ വഴി തെരഞ്ഞെടുക്കാം, 4. ജയിക്കാനുള്ള ചാൻസുകൾ ഇരട്ടിയാക്കാൻ അടുത്ത ഡ്രോയും തെരഞ്ഞെടുക്കാം, 5. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, BOUNZ പോയിന്‍റ്സ്, വാലറ്റ് ബാലൻസ് എന്നിവ ഉപയോഗിച്ച് പണം നൽകാം, 6. ഇ-മെയിൽ പരിശോധിച്ച് എൻട്രി ഉറപ്പുവരുത്താം