Ethihad rail passenger; ദുബായ്: എത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനില്‍ എവിടെ, എപ്പോള്‍ യാത ചെയ്യാന്‍ കഴിയുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഈ വര്‍ഷം ജനുവരിയില്‍ ആദ്യ പാസഞ്ചര്‍ ട്രിപ്പിന് ശേഷം, പൂര്‍ണമായി എപ്പോള്‍ എത്തിഹാദ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നതിനെ കുറിച്ച് ഏവരും കാത്തിരിക്കുകയാണ്. നിലവില്‍, ട്രാക്കുകളില്‍ ചരക്ക് സേവനങ്ങള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. എന്നാല്‍, ഒരു പാസഞ്ചര്‍ സര്‍വീസ് ട്രാക്കിലേക്ക് ഇറങ്ങുന്നതുവരെ ക്ഷമിച്ചിരിക്കണം. വരാനിരിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ യുഎഇയില്‍ എമിറേറ്റുകള്‍ക്കിടയിലുള്ള യാത്ര വേഗമേറിയതും പച്ചപ്പുള്ളതും കൂടുതല്‍ സൗകര്യപ്രദവുമാക്കാന്‍ പോകുന്നു. യാത്രയ്ക്കായി തുറന്നുകഴിഞ്ഞാല്‍ യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 36.5 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ആദ്യത്തെ എത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത് എവിടെ?
ഫുജൈറ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഫുജൈറയിലെ സകംകാമിലാണ് ആദ്യത്തെ പാസഞ്ചര്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. 2024 മാര്‍ച്ചില്‍ ഷാര്‍ജ യൂണിവേഴ്‌സിറ്റിക്ക് സമീപം രണ്ടാമത്തെ പാസഞ്ചര്‍ സ്റ്റേഷന്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു.
പുതിയ എത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ രൂപകല്‍പന ചെയ്യുന്നത് ആരാണ്?
സ്‌പെയിനിലെ സിഎഎഫ് ആണ് എത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ രൂപകല്‍പന ചെയ്യുന്നത്. യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ട്രെയിനുകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും അറ്റകുറ്റപ്പണികള്‍ ചെയ്യുകയും ചെയ്യും. ഓരോ ട്രെയിനിലും 400 ലധികം യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 200 കിമീ വരെ ഓടും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി എന്നിവയുള്‍പ്പെടെ തെരഞ്ഞെടുക്കാന്‍ വൈവിധ്യമാര്‍ന്ന സീറ്റിങ് സജ്ജീകരണമുണ്ടാകും.
എത്തിഹാദ് റെയില്‍ എവിടേക്കെല്ലാം യാത്ര ചെയ്യും?
യുഎഇയിലെ ഏഴ് എമിറേറ്റുകളിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് 900 കിമീ നീണ്ട എത്തിഹാദ് റെയില്‍. അല്‍ റുവൈസ്, അല്‍ മിര്‍ഫ, ദുബായ്, ഷാര്‍ജ, അല്‍ ദൈദ്, ഷാര്‍ജ, അബുദാബി ഉള്‍പ്പെടെ അല്‍ സില മുതല്‍ ഫുജൈറ വരെ നീളും. ഭാവിയില്‍ അബുദാബിയില്‍ നിന്ന് ദുബായിലേക്കും ദുബായില്‍നിന്ന് ഫുജൈറയിലേക്കും 50 മിനിറ്റ് മാത്രമാകും യാത്ര ചെയ്യാന്‍ എടുക്കുക. കൂടാതെ, അബുദാബിയില്‍നിന്ന് അല്‍ റുവൈസിലേക്ക് ഒരു മണിക്കൂറും പത്ത് മിനിറ്റും അബുദാബിയില്‍നിന്ന് ഫുജൈറയിലേക്ക് ഒരു മണിക്കൂറും നാല്‍പ്പത് മിനിറ്റും മാത്രമാകും എടുക്കുക. എമിറേറ്റുകള്‍ക്കിടയില്‍ യാത്ര ആസൂത്രണം ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും എത്തിഹാദ് റെയിലിന് സൗകര്യപ്രദമായ പാസഞ്ചര്‍ സേവനങ്ങളുമുണ്ടാകും. മറ്റ് മാര്‍ഗങ്ങളെ അപേക്ഷിച്ച് യാത്രാ സമയം 30 മുതല്‍ 40 ശതമാനം വരെ കുറയും. പാസഞ്ചര്‍ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും. 2030 ഓടെ പ്രതിവര്‍ഷം 36 ദശലക്ഷം യാത്രക്കാരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
എത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുന്നത് എപ്പോള്‍?
എത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ എപ്പോള്‍ സര്‍വീസ് ആരംഭിക്കുമെന്നതിനെ കുറിച്ച് പുതിയ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
എന്താണ് ഒമാന്‍ എത്തിഹാദ് റെയില്‍?
ഒമാനിലെ സൊഹാറില്‍ നിന്ന് യുഎഇയിലെ അബുദാബിയിലേക്കും സൊഹാര്‍ തുറമുഖം വഴി യുഎഇ ദേശീയ റെയില്‍ ശൃംഖലയിലേക്കും ബന്ധിപ്പിക്കുന്നതാണ് ഒമാന്‍ എത്തിഹാദ് റെയില്‍.
എത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനിന് എന്ത് തരത്തിലുള്ള സൗകര്യങ്ങളുണ്ടാകും?
എത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനില്‍ നിരവധി സൗകര്യങ്ങള്‍, വിനോദോപാധികള്‍, സുഖപ്രദമായ ഇരിപ്പിടം, ഉയര്‍ന്ന സുരക്ഷ, കാര്യക്ഷമത എന്നിവയെല്ലാം ഉണ്ടായിരിക്കും. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍, ചാര്‍ജിങ് സ്റ്റേഷനുകള്‍, ഭക്ഷണ പാനീയങ്ങള്‍, ലെഗ്‌റൂമുകള്‍, കൂടാതെ ഒരു നൂതന എയര്‍ കണ്ടീഷനിങ് സിസ്റ്റം എന്നിവയും ഉണ്ടാകും. അത്യാധുനികതയുടെ ഉന്നതിയിലേക്ക് നയിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന എത്തിഹാദ് റെയില്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നതിന് ഇറ്റാലിയന്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി കമ്പനിയായ ആഴ്സനാലെയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനിന് ഓറിയന്റ് എക്‌സ്പ്രസ് ശൈലിയായിരിക്കുമെന്ന് കരുതുന്നു.