Flight ticket fare; പ്രവാസികളെ സന്തോഷവാർത്ത ഇനി യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കാം വളരെ കുറഞ്ഞ നിരക്കിൽ;20% കിഴിവ് പ്രഖ്യാപിച്ചു പ്രമുഖ എയർലൈൻ

Flight ticket fare; ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് 20ാമത്തെ വർഷം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 20ശതമാനം കിഴിവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. etihad.com വഴി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് 20 ശതമാനം വരെ കിഴിവുകൾ എയർലൈൻ വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബർ 1 മുതൽ 2025 മാർച്ച് 15 വരെയുള്ള യാത്രക്കാര്‍ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 19 മുതൽ 21 വരെയാണ് വിൽപ്പന. 2004 സെപ്തംബർ 26ന് ഇത്തിഹാദ് ഫ്ലൈറ്റുകൾ ആരംഭിച്ചത്. ആദ്യം മുംബെെയിലേക്കും പിന്നീട് 2004 ഡിസംബർ 1-ന് ന്യൂഡൽഹിയും സര്‍വീസുകള്‍ ആരംഭിച്ചു.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 120-ലധികം പാസഞ്ചർ, കാർഗോ ഡെസ്റ്റിനേഷനുകളിലേക്ക് ആഴ്ചയിൽ 1,000-ലധികം ഫ്ലൈറ്റുകൾ എയർലൈൻ നടത്തുന്നു, 2024 ജനുവരി വരെ 85 എയർബസ് , ബോയിംഗ് വിമാനങ്ങൾ ഉണ്ട്. ഇതിൻ്റെ പ്രധാന ബേസ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് . പാസഞ്ചർ ഗതാഗതത്തിൻ്റെ പ്രധാന പ്രവർത്തനത്തിന് പുറമേ, ഇത്തിഹാദ് ഹോളിഡേയ്‌സ്, ഇത്തിഹാദ് കാർഗോ എന്നിവയും പ്രവർത്തിപ്പിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *