Exchange rate in uae:രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ഉയര്‍ച്ചയും എല്ലാം സാകൂതം നിരീക്ഷിക്കുന്നവരാണ് മലയാളികള്‍. നാട്ടിലേക്ക് പണമയയ്ക്കുമ്പോള്‍ എത്രത്തോളം നേട്ടം കൊയ്യാം എന്ന് അറിയുന്നതിന് വേണ്ടിയാണ് ഇത്. പ്രവാസികള്‍ക്ക് ഇപ്പോള്‍ നാട്ടിലേക്ക് പണമയയ്ക്കാന്‍ അനുകൂലമായ സാഹചര്യമാണ് എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരും ആഴ്ചകളിലും മാസങ്ങളിലും ഇന്ത്യന്‍ രൂപയുടെ പ്രകടനം എങ്ങനെയായിരിക്കും എന്ന് നോക്കാം.

നിലവില്‍ ദിര്‍ഹത്തിനെ ഇന്ത്യന്‍ രൂപ 23.51 എന്ന നിരക്കില്‍ ആണ്. നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് അനുകൂലമായ സാഹചര്യമാണ് ഇത്. യുഎസ് ഡോളറിനെതിരെ 86.35 എന്ന നിലയിലാണ് രൂപ. 2019 ലും 2021 ലും ഇന്ത്യന്‍ രൂപ നേരിട്ട തകര്‍ച്ചയ്ക്ക് ശേഷമുള്ള റെക്കോഡ് ഇടിവാണ് ഇത്. എന്നാല്‍ ഗള്‍ഫ് മേഖലകളില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് നേട്ടമാണ്.
ഇന്ത്യന്‍ രൂപ ദുര്‍ബലമാകുമ്പോള്‍ പണമയച്ചാല്‍ പരമാവധി മൂല്യം ലഭിക്കും എന്നതിനാലാണ് രൂപയുടെ വീഴ്ച പ്രവാസികള്‍ക്ക് നേട്ടമാകുന്നത്. പുതിയ ഗവേഷണ പ്രകാരം, ഏപ്രില്‍ ആദ്യ വാരത്തോടെ യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 23.20 നും 23.24 നും ഇടയില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കറന്‍സി നിലവില്‍ ഉള്ള നിലവാരത്തേക്കാള്‍ ഉയര്‍ന്ന മൂല്യമാണെന്ന് ദുബായ് ആസ്ഥാനമായുള്ള ഫോറെക്‌സ് ട്രേഡറും വിശകലന വിദഗ്ദ്ധനുമായ ജസ്ദീപ് സിംഗ് പറയുന്നു.
”ഏപ്രില്‍ അവസാനമോ മെയ് തുടക്കമോ നിരക്കുകള്‍ സമ്മര്‍ദ്ദ ഘട്ടത്തിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇപ്പോള്‍ പണമടയ്ക്കുന്നത് ലാഭകരമായിരിക്കും,” അദ്ദേഹം പറഞ്ഞു. ഏപ്രില്‍ മാസത്തിന്റെ ഭൂരിഭാഗവും പ്രവാസി പണമടയ്ക്കുന്നവര്‍ക്ക് ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍, നിങ്ങളുടെ യുഎഇ ദിര്‍ഹത്തിന് കൂടുതല്‍ ഇന്ത്യന്‍ രൂപ ലഭിക്കുന്നതിന് ഇപ്പോള്‍ പണമടയ്ക്കണം.
അല്ലെങ്കില്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ നിലവിലെ നിലയിലേക്ക് മടങ്ങുന്നതുവരെ കാത്തിരിക്കുകയോ ചെയ്യുന്നതാണ് സാമ്പത്തികമായി ബുദ്ധിപരമായ നീക്കം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ രൂപ സമ്മര്‍ദ്ദത്തില്‍ തുടരാന്‍ സാധ്യതയുണ്ട് എന്നാണ് എച്ച്എസ്ബിസിയുടെ 2025 ലെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ഗവേഷണ കുറിപ്പില്‍ പറയുന്നത്. വരും ആഴ്ചകളില്‍ മിക്ക ദക്ഷിണേഷ്യന്‍ കറന്‍സികളുടെയും മൂല്യം ദുര്‍ബലമാകും.
അതിനാല്‍ നിരക്കുകള്‍ തല്‍ക്കാലം പണമയയ്ക്കുന്നവര്‍ക്ക് അനുകൂലമായി തുടരും. ഡോളറിന്റെ ശക്തി വര്‍ധിക്കുന്നതിനാല്‍ 2025 അവസാനത്തോടെ യുഎസ് ഡോളര്‍-ഐഎന്‍ആര്‍ 88 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്എസ്ബിസി റിപോര്‍ട്ട് പറയുന്നു. ഈ വര്‍ഷാരംഭം മുതല്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 2.8% മാണ് കുറഞ്ഞത്.
